ആമസോൺ പേയ്‌ക്ക് ആർബിഐയുടെ പച്ചക്കൊടി; പേയ്‌മെൻ്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ അനുമതി

Published : Feb 28, 2024, 05:28 PM IST
ആമസോൺ പേയ്‌ക്ക് ആർബിഐയുടെ പച്ചക്കൊടി; പേയ്‌മെൻ്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ അനുമതി

Synopsis

ആമസോണിന്റെ ഫിൻടെക് വിഭാഗമായ ആമസോൺ പേയ്‌ക്ക് പേയ്‌മെൻറ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക്  അംഗീകാരം നൽകി.

-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഫിൻടെക് വിഭാഗമായ ആമസോൺ പേയ്‌ക്ക് പേയ്‌മെൻറ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക്  അംഗീകാരം നൽകി. പേയ്‌മെന്റ് അഗ്രഗേറ്ററുകൾ ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുകയും  ഒരു നിശ്ചിത കാലയളവിനുശേഷം വ്യാപാരികൾക്ക് കൈമാറുകയും ചെയ്യുന്നു. ഏതെങ്കിലും ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്ന് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്‌പെയ്ഡ് പേയ്‌മെൻറ് നടത്തി എന്തെങ്കിലും സാധനങ്ങൾ വാങ്ങുകയാണെങ്കിൽ, ആ പേയ്‌മെന്റ് ബന്ധപ്പെട്ട പേയ്‌മെന്റ് അഗ്രഗേറ്ററിലേക്ക് പോകുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ അയാൾ അത് ബിസിനസുകാരന് കൈമാറുന്നു. ഇത്തരത്തിൽ ഈ കമ്പനികൾ വ്യാപാരിക്കും ഉപഭോക്താവിനും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നു. ഒന്നിലധികം വ്യാപാരികളുടെ പേരിൽ പേയ്‌മെന്റുകൾ സ്വീകരിക്കാനും അവയെ ഏകീകരിക്കാനും ഫണ്ടുകൾ ബന്ധപ്പെട്ട വ്യാപാരികൾക്ക് വിതരണം ചെയ്യാനും ഇത് അഗ്രഗേറ്ററെ പ്രാപ്‌തമാക്കുന്നു .

 നേരത്തെ, പേയ്‌മെൻറ് ആപ്പ് ലൈസൻസും ആമസോണിന് ലഭിച്ചിരുന്നു.   ഈ വർഷം 10 കമ്പനികൾക്ക് പേയ്‌മെൻറ് അഗ്രഗേറ്റർ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.  സൊമാറ്റോ, ജുസ്പേ, ഡിസെൻട്രോ, എം-സ്വൈപ്പ്, സോഹോ, സ്ട്രൈപ്പ് തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. ആമസോൺ പേയ്‌ക്ക് നിലവിൽ പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്സ് ലൈസൻസ് ഉണ്ട്.ആമസോൺ  തങ്ങളുടെ  വാലറ്റ് സേവനങ്ങൾ നൽകുന്നത്  ഈ ലൈസൻസ് ഉപയോഗിച്ചാണ്.

റിസർവ് ബാങ്കിന്റെ അനുമതി തങ്ങളുടെ വിതരണ ചാനലുകളെ കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷിതവും സൗകര്യപ്രദവും ആയ ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം നൽകുമെന്നും ആമസോൺ  വ്യക്തമാക്കി.

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്