അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

Published : Feb 15, 2024, 07:22 PM IST
അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

Synopsis

രാജ്യത്തെ ഏറ്റവും വലിയ ധനികൻ തന്റെ മകന്റെ വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് സമ്മാനങ്ങൾ ഒരുക്കി വെക്കുന്നുണ്ട്.

ന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ മാമാങ്കങ്ങൾക്ക് കൊടിയേറി കഴിഞ്ഞു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ 2024 മാർച്ച് 1 മുതൽ 3 വരെ നടക്കും എന്നാണ് റിപ്പോർട്ട്. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഗംഭീര ചടങ്ങായിരിക്കും അനന്ത് അംബാനിയുടെ വിവാഹം. 

രാജ്യത്തെ ഏറ്റവും വലിയ ധനികൻ തന്റെ മകന്റെ വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് സമ്മാനങ്ങൾ ഒരുക്കി വെക്കുന്നുണ്ട്.  മഹാബലേശ്വറിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത പ്രത്യേക മെഴുകുതിരികൾ ആണ് അതിഥികൾക്ക് സമ്മാനിക്കുക. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അനന്ത് അംബാനിയുടെയും രാധിക മെച്ചൻ്റിൻ്റെയും വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. വേദി രൂപകല്പന ചെയ്യുന്നത് മനീഷ്  മൽഹോത്ര ആണെന്നും റിപ്പോർട്ടുണ്ട്. 

അനന്ത് അംബാനിയും രാധിക മർച്ചൻ്റും 2023 ജനുവരി 19-ന് വിവാഹ നിശ്ചയം നടത്തിയിരുന്നു. ആഡംബരപൂർണമായ ചടങ്ങിൽ  പരമ്പരാഗത ഗുജറാത്തി ആചാരങ്ങളായ ഗോൾധന, ചുനാരി വിധി എന്നിവ ഉണ്ടായിരുന്നു. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിൽ ഒന്നാണ് അംബാനി കുടുംബം. ഏറ്റവും സമ്പന്നമായ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും, ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ എളിമയുള്ള പെരുമാറ്റത്തിനും പാരമ്പര്യത്തിനും പേരുകേട്ടവരാണ്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനന്ത് അംബാനി ഇപ്പോൾ റിലയൻസ് ന്യൂ എനർജി ബിസിനസ് കൈകാര്യം ചെയ്യുന്നു. റിലയൻസ് 02 സി, റിലയൻസ് ന്യൂ സോളാർ എനർജി എന്നിവയുടെ ഡയറക്ടർ കൂടിയാണ് അനന്ത്. അനന്തിന്റെ ആസ്തി 40 ബില്യൺ ഡോളറിലധികം വരും എന്നാണ് റിപ്പോർട്ട്. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി