അനന്ത് അംബാനിയുടെ വാച്ച് കണ്ട് അന്തംവിട്ട് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല; വില അമ്പരപ്പിക്കുന്നത്

Published : Mar 03, 2024, 07:01 PM ISTUpdated : Mar 04, 2024, 12:49 PM IST
അനന്ത് അംബാനിയുടെ വാച്ച് കണ്ട് അന്തംവിട്ട് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല; വില അമ്പരപ്പിക്കുന്നത്

Synopsis

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനന്ത് അംബാനിയുടെ കൈയിലെ വാച്ച് കണ്ട് ഞെട്ടുന്ന മാർക്ക് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാന്റെ വീഡിയോ ആണ്. എന്താണ് ആ വാച്ചിന്റെ പ്രത്യേകത?

നന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടക്കുകയാണ്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്റെ പ്രീ വെഡിങ് പാർട്ടിക്ക് ആഗോള നേതാക്കൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ എത്തിയിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിൽ ആണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിനു മുമ്പുള്ള ആഘോഷ പരിപാടികൾ നടക്കുന്നത്. ചടങ്ങുകൾ മാർച്ച് 1 ന്, തുടങ്ങി മാർച്ച് 3 ന് സമാപിക്കും.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, തുടങ്ങി ആഗോള വ്യവസായ പ്രമുഖരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിട്ടുണ്ട്. അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും അതിഥികളെ സ്വീകരിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനന്ത് അംബാനിയുടെ കൈയിലെ വാച്ച് കണ്ട് ഞെട്ടുന്ന മാർക്ക് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാന്റെ വീഡിയോ ആണ്. എന്താണ് ആ വാച്ചിന്റെ പ്രത്യേകത?

100,561,584 രൂപയാണ് ആഡംബര റിസ്റ്റ് വാച്ചിന്റെ വില എന്നതുതന്നെയാണ് പ്രത്യേകത. ആഡംബര വാച്ചുകളുടെ ലോകത്തിലെ താരതമ്യേന പുതിയ ബ്രാൻഡാണ് റിച്ചാർഡ് മില്ലെ. റിച്ചാർഡ് മില്ലെ വാച്ചുകളുടെ പ്രത്യേകത  കനത്ത ആഘാതങ്ങളെയും ചലനങ്ങളെയും നേരിടാനുള്ള കഴിവാണ്.  അതുകൊണ്ടാണ് റാഫേൽ നദാൽ, ബുബ്ബ വാട്സൺ തുടങ്ങിയ കായിക താരങ്ങളെ ബ്രാൻഡ് അംബാസഡർമാരാക്കിയിരിക്കുന്നത്. 

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മാർച്ച് ഒന്നിന് ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയതാണ്. അനന്ത് അംബാനിയോട് സംസാരിക്കുന്ന മാർക്ക് സക്കർബർഗിനൊപ്പം നിൽക്കുന്ന പ്രിസില്ല അനന്ത് അംബാനിയുടെ വിലയേറിയ റിസ്റ്റ് വാച്ച് കണ്ട് അമ്പരക്കുകയും അനന്ത് അംബാനിയുടെ കൈത്തണ്ടയിൽ പിടിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം. കോടികൾ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ റിസ്റ്റ് വാച്ചാണ് അനന്ത് അംബാനി അണിഞ്ഞത്. വാച്ചിനെക്കുറിച്ച് മൂവരും ചർച്ച ചെയ്യുന്നതും വിഡിയോയിൽ കാണാം. 

 

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സേഫ് അലി ഖാൻ, രൺവീർ സിങ്, രൺബീർ കപൂർ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ദീപിക പദുക്കോൺ, കരീന കപൂർ, ആലിയ ഭട്ട്, സാറ അലിഖാൻ, ജാൻവി കപൂർ തുടങ്ങി ബോളിവുഡിലെ താരങ്ങൾ ചടങ്ങിയ്ക്ക് എത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വപ്നപദ്ധതി! ചെലവ് 40,000 കോടി രൂപ, പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം; ഒമാന്‍- ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവം
കേരള ഫിനാൻഷ്യൽ കോർപ്പറേഷന് അംഗീകാരം; നേടിയത് ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അവാർഡ്