ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ് എഐ' ഇനി ഇന്ത്യയ്ക്കും സ്വന്തം: ഡാറ്റാ പ്രോസസിങ് ഇനി രാജ്യത്ത് തന്നെ

Published : Aug 06, 2026, 12:04 PM IST
Claude AI

Synopsis

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക്, ആമസോണ്‍ ബെഡ്റോക്ക് വഴി തങ്ങളുടെ 'ക്ലോഡ് എഐ' മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നു. ഇതിലൂടെ ഡാറ്റാ പ്രോസസിങ് പൂര്‍ണ്ണമായും ഇന്ത്യയില്‍ നടക്കും. ഇത് ഡാറ്റാ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആമസോണ്‍ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ 'ക്ലോഡ് എഐ' മോഡലുകള്‍ ഇനിമുതല്‍ രാജ്യത്ത് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിലൂടെ എഐയുടെ ഡാറ്റാ പ്രോസസിങ് പൂര്‍ണ്ണമായും ഇന്ത്യയിലുള്ള സെര്‍വറുകളില്‍ തന്നെ നടക്കും

നേട്ടം ആര്‍ക്കെല്ലാം?

ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ആരോഗ്യമേഖല തുടങ്ങി അതീവ രഹസ്യവും സുപ്രധാനവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകള്‍ക്ക് ഇതൊരു വലിയ നേട്ടമാണ്. വിവരങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ സുരക്ഷിതമായിരിക്കുമെന്നതിനാല്‍, പുതിയ എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോഴും രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കും.

ക്ലോഡ് എഐയുടെ വലിയ വിപണിയായി ഇന്ത്യ

ആഗോളതലത്തില്‍ ക്ലോഡ് എഐയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറിയെന്ന് കമ്പനി അറിയിച്ചു. പ്രാദേശിക സര്‍വറുകള്‍ ഉപയോഗിച്ചുള്ള എഐ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ബിസിനസ്സ് ലോകത്ത് വലിയ ഡിമാന്‍ഡാണുള്ളത്. ഇതിനുപുറമെ, ക്ലോഡ് പാര്‍ട്ണര്‍ നെറ്റ്വര്‍ക്കില്‍ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ആന്ത്രോപ്പിക് വ്യക്തമാക്കി.

5000 പേര്‍ക്ക് പരിശീലനം

എഐ രംഗത്ത് വൈദഗ്ദ്ധ്യം വളര്‍ത്തുന്നതിനായി തങ്ങളുടെ പാര്‍ട്ണര്‍ നെറ്റ്വര്‍ക്ക് വഴി 5,000-ത്തിലധികം പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ഡാറ്റാ പ്രോസസിങ് ഇന്ത്യയില്‍ തന്നെ നടക്കുന്നത് വഴി, ചെറിയ എഐ പ്രൊജക്റ്റുകളില്‍ നിന്ന് വലിയ മാറ്റങ്ങളിലേക്ക് കടക്കാന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്ന് ആന്ത്രോപ്പിക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഐറിന ഘോഷ് പറഞ്ഞു. ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കൂട്ടാനും, ഇന്ത്യന്‍ ഭാഷകളില്‍ ക്ലോഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും, പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിക്കാനും പദ്ധതിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നിയമഭദേഗതിക്ക് കേന്ദ്രം
ഇ പി എഫ് ഒ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതർ, ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾ ലഭ്യമാകില്ല