ഒരു ദിവസം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികം; ആപ്പിൾ സിഇഒയുടെ ആസ്തി ഞെട്ടിക്കുന്നത്!

Published : Nov 01, 2023, 06:17 PM IST
ഒരു ദിവസം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികം; ആപ്പിൾ സിഇഒയുടെ ആസ്തി ഞെട്ടിക്കുന്നത്!

Synopsis

ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ പ്രതിദിന ശമ്പളം ഏതൊരാളെയും ഞെട്ടിക്കും. ഓപ്പൺ സോഴ്‌സ് വിവരങ്ങൾ അനുസരിച്ച്, ടിം കുക്ക് പ്രതിദിനം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികമാണ്.

പ്പിളിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് ടിം കുക്ക്.  ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ ഡയറക്ടർ ബോർഡിലും ടിം കുക്ക് ഉണ്ട്.  2011 ഓഗസ്റ്റിൽ ആണ് സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിളിന്റെ ചുമതല ടിം കുക്ക് ഏറ്റെടുക്കുന്നത്. ആപ്പിളിന്റെ സിഇഒ ആകുന്നതിന് മുമ്പ്, ടിം കുക്ക് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു. ഇന്ന് തന്റെ  63-ാം ജന്മദിനം ആഘോഷിക്കുകയാണ് ടിം കുക്ക്. ഈ അവസരത്തിൽ ഠിം കൂക്കിനെ കുറിച്ചുള്ള അധിക അറിയപ്പെടാത്ത വസ്തുതകൾ പരിശോധിക്കാം.

ALSO READ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ, 60ന്റെ നിറവിൽ നിത അംബാനി, ആസ്തി കേട്ടാൽ ഞെട്ടും

ടിം കുക്കിന്റെ ശമ്പളം

ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ പ്രതിദിന ശമ്പളം ഏതൊരാളെയും ഞെട്ടിക്കും. ഓപ്പൺ സോഴ്‌സ് വിവരങ്ങൾ അനുസരിച്ച്, ടിം കുക്ക് പ്രതിദിനം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികമാണ്. 2021 ൽ അദ്ദേഹത്തിന്റെ മൊത്തം ശമ്പള പാക്കേജ് 98.7 മില്യൺ ഡോളറായിരുന്നു.  2022-ൽ ടിം കുക്കിന് 99.4 മില്യൺ ഡോളർ ശമ്പളം നൽകിയതായി ആപ്പിൾ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വെളിപ്പെടുത്തിയിരുന്നു, അതിൽ 3 മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും ഏകദേശം 83 മില്യൺ ഡോളർ സ്റ്റോക്ക് അവാർഡുകളും ബോണസും ആണ്. 

ALSO READ: 'യാര് എൻട്രു പുരിഗിരതാ ഇവൻ തീ യെൻട്രു തെരിഗിരതാ'; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്ന് മുകേഷ് അംബാനി

ടിം കുക്കിന്റെ ആസ്തി

ഫോർബ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിം കുക്കിന്റെ ആസ്തി 1.9 ബില്യൺ ഡോളറാണ്. ആപ്പിളിന്റെ മൂന്ന് ദശലക്ഷത്തിലധികം ഓഹരികൾ ടിം കുക്കിന് ഉണ്ട്, ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ 1,565 -ാം സ്ഥാനത്താണ്. ഫോർബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ 1,647  -ാം സ്ഥാനത്തുമാണ് ടിം കുക്ക് 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി