
ഇന്ത്യ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറുമ്പോള്‍, പഴയ കാര്‍ഡുകള്‍ക്ക് പകരമായി വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്ന് നല്ല സ്വീകാര്യതയുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് പേയ്മെന്‍റ് പ്രക്രിയ കൂടുതല്‍ സുഗമവും എളുപ്പവുമാക്കുന്നു,
എന്താണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍?
യഥാര്‍ത്ഥ ക്രെഡിറ്റ് കാര്‍ഡുകളുടെ ഇലക്ട്രോണിക് പകര്‍പ്പുകളാണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. വെര്‍ച്വല്‍ കാര്‍ഡുകള്‍ വെര്‍ച്വലായി മാത്രമേ ലഭിക്കൂ അവയ്ക്ക് ഒരു സിവിവിയും എക്സ്പയറി ഡേറ്റും ഉണ്ടായിരിക്കും. വെര്‍ച്വല്‍ കാര്‍ഡുകള്‍ യഥാര്‍ത്ഥ കാര്‍ഡുകള്‍ പോലെ മോഷ്ടിക്കാനാകില്ല, നഷ്ടപ്പെടുകയുമില്ല. അതിനാല്‍ അവ ഉപയോഗിക്കാന്‍ കൂടുതല്‍ സുരക്ഷിതമാണ്. ഈ കാര്‍ഡുകള്‍ വഴി ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ സുരക്ഷ
1. അക്കൗണ്ട് വിവരങ്ങള്‍: വെര്‍ച്വല്‍ കാര്‍ഡുകള്‍ വഴിയുള്ള ഒരു ഇടപാടില്‍ യഥാര്‍ത്ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും വെളിപ്പെടുത്തില്ല. ഡാറ്റ നഷ്ടത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ നിന്നും ഇത് ഉപയോക്താക്കളെ സംരക്ഷിക്കുന്നു.
2. ഉപയോഗം നിയന്ത്രിക്കാം: കാര്‍ഡ് വഴിയുള്ള ഉപയോഗം നിയന്ത്രിക്കാനും ഫണ്ട് പരിധി നിശ്ചയിക്കാനും ഈ കാര്‍ഡ് വഴി കഴിയും.
3. അനായസകരമായ ക്യാന്‍സലേഷന്‍: ഏതെങ്കിലും കാരണവശാല്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ സാധാരണ കാര്‍ഡുകളില്‍ നടപടി ക്രമങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഒരു വെര്‍ച്വല്‍ കാര്‍ഡ് എളുപ്പത്തില്‍ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയും.
ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും വെര്‍ച്വല്‍ കാര്‍ഡുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെനന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. ഏതെങ്കിലും തരത്തില്‍ ആക്സസ് ലഭിച്ചാല്‍ വെര്‍ച്വല്‍ കാര്‍ഡ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തേക്കാം. ഫിഷിംഗും ഹാക്കിംഗും വര്‍ച്വല്‍ കാര്‍ഡുകള്‍ക്ക് ഗുരുതരമായ ഭീഷണി തന്നെയാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ പോലും ബാധിച്ചേക്കാം. അതിനാല്‍, സംശയകരമായ ഇടപാടുകള്‍ കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം.