ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള സംസ്ഥാനം ഏത്? ഉത്തരം കർണാടകയെന്നല്ല, കാരണം ഇതാണ്

Published : Mar 06, 2025, 05:44 PM IST
ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള സംസ്ഥാനം ഏത്? ഉത്തരം കർണാടകയെന്നല്ല, കാരണം ഇതാണ്

Synopsis

കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്വർണ്ണ ഖനനത്തിന് പേരുകേട്ടതാണെങ്കിലും  ഏറ്റവും വലിയ സ്വർണ്ണ ശേഖരം ബീഹാർ, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിലാണ്,

രാജ്യത്ത് എത്രത്തോളം സ്വർണശേഖരമുണ്ട്? ഇന്ത്യയിൽ സ്വർണ്ണ ഖനിയുള്ള സംസ്ഥാനങ്ങൾ കുറവാണ്. ഇതിൽ സ്വർണ ശേഖരവും സ്വർണ ഉത്പാദനവും രണ്ടാണെന്ന് മനസ്സിലാക്കണം. സ്വർണത്തിനായി സ്ഥിരമായി ഖനനം നടത്തി സ്വ‍ർണം കണ്ടെത്തുന്ന സംസ്ഥാനങ്ങളാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ. എന്നാൽ ഖനനം ചെയ്യാതെ, വലിയ രീതിയിൽ സ്വർണ്ണ നിക്ഷേപം ഉള്ള സംസ്ഥാനങ്ങളാണ് സ്വർണ്ണ കരുതൽ ശേഖരമുള്ള സംസ്ഥാനങ്ങൾ.

ഇന്ത്യയിൽ സ്വർണ ശേഖരമുളള നിരവധി സംസ്ഥാനങ്ങളുണ്ട്. ഇത്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്വർണ്ണ ഖനനത്തിന് പേരുകേട്ടതാണെങ്കിലും  ഏറ്റവും വലിയ സ്വർണ്ണ ശേഖരം ബീഹാർ, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിലാണ്,  ഇന്ത്യയിൽ സ്വർണ്ണ കരുതൽ ശേഖരമുള്ള 10 സംസ്ഥാനങ്ങലെ പരിചയപ്പെടാം 

സംസ്ഥാനം സ്വർണം (ദശലക്ഷം ടൺ)ഖനി
ബീഹാർ     222.8ജാമുയി
രാജസ്ഥാൻ    125.9ഭൂകിയ
കർണാടക    103ഹട്ടി
ആന്ധ്രാപ്രദേശ്    15രാമഗിരി
ഉത്തർപ്രദേശ്    13സോൻഭദ്ര
പശ്ചിമ ബംഗാൾ12സോനാപത
ജാർഖണ്ഡ്    10.08കുണ്ടർകൊച്ച
മധ്യപ്രദേശ്    7.9 ഹാർദ
ഛത്തീസ്ഗഢ്    4.8ബലോഡ്
മഹാരാഷ്ട്ര    1.6ഗഡ്ചിരോളി 

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ്.  രണ്ട് വലിയ സ്വർണ്ണ ഖനികളുണ്ട് കർണാടകയിൽ. കോലാർ ഗോൾഡ് ഫീൽഡ്സ് (കെ‌ജി‌എഫ്), ഹൂട്ടി ഗോൾഡ് മൈൻസ് എന്നിവ  രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ഉൽ‌പാദനക്ഷമതയുള്ളതുമായ സ്വർണ്ണ ഖനികളാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ മൊത്തം സ്വർണ്ണ ഖനനത്തിന്റെ 80% ത്തിലധികവും സംഭാവന ചെയ്യുന്നതും കർണാടകയാണ്. കർണാടകയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലും സ്വർണ്ണ ഖനനം നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപൂർ, ഉത്തർപ്രദേശിലെ സോൻഭദ്ര എന്നിവിടങ്ങളിൽ സ്വർണ ഖനനം നടക്കുന്നുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ