Cooking oil : യുദ്ധം ഇന്ത്യാക്കാരുടെ അടുക്കള ചിലവുയർത്തും, ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു

Published : Feb 25, 2022, 06:45 PM IST
Cooking oil : യുദ്ധം ഇന്ത്യാക്കാരുടെ അടുക്കള ചിലവുയർത്തും, ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു

Synopsis

റഷ്യയുടെ യുക്രൈനെതിരായ യുദ്ധം ആഗോള ക്രൂഡ് ഓയിൽ വിലയെ മാത്രമല്ല സ്വാധീനിക്കുക, ഭക്ഷ്യ എണ്ണയുടെയും വില വർധിക്കുമെന്നാണ് വിവരം. എൽപിജി, പെട്രോൾ, ഡീസൽ, ഗോതമ്പ് എന്നിവയ്ക്കെല്ലാം പുറമെയാണ് ഭക്ഷ്യ എണ്ണയുടെ വിലയും വർധിക്കാനുള്ള സാഹചര്യം. മാർച്ച് ഏഴിന് പിന്നാലെ വില വർധിക്കുമെന്നാണ് വിവരം.

ദില്ലി: റഷ്യയുടെ യുക്രൈനെതിരായ യുദ്ധം ആഗോള ക്രൂഡ് ഓയിൽ വിലയെ മാത്രമല്ല സ്വാധീനിക്കുക, ഭക്ഷ്യ എണ്ണയുടെയും (cooking oil ) വില വർധിക്കുമെന്നാണ് വിവരം. എൽപിജി, പെട്രോൾ, ഡീസൽ, ഗോതമ്പ് (LPG, petrol, diesel and wheat)  എന്നിവയ്ക്കെല്ലാം പുറമെയാണ് ഭക്ഷ്യ എണ്ണയുടെ വിലയും വർധിക്കാനുള്ള സാഹചര്യം. മാർച്ച് ഏഴിന് പിന്നാലെ വില വർധിക്കുമെന്നാണ് വിവരം.

ഒരു വർഷം 25 ലക്ഷം ടൺ സൺഫ്ലവർ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലും നാലര ദശലക്ഷം ടൺ വരെ സോയാബീൻ എണ്ണയും 30 ലക്ഷം ടൺ വരെ കടുകെണ്ണയും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് 50000 ടൺ മാത്രമാണ് സൺഫ്ലവർ ഓയിലിന്റെ ഉൽപ്പാദനം.

2020-21 കാലത്ത് 22 ലക്ഷം ടൺ സൺഫ്ലവർ ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ തന്നെ 16 ലക്ഷം ടണ്ണും യുക്രൈനിൽ നിന്നായിരുന്നു. 2019-20 കാലത്ത് 25 ലക്ഷം ടൺ ഇറക്കുമതി ചെയ്തതിൽ 19.3 ലക്ഷം ടൺ യുക്രൈനിൽ നിന്നായിരുന്നു. 3.8 ലക്ഷം ടൺ ആണ് 2019-20 കാലത്ത് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 2020-21 കാലത്ത് 2.8 ലക്ഷം ടൺ സൺഫ്ലവർ ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു.

1.7 ലക്ഷം ടൺ 2019-20 കാലത്തും 1.4 ലക്ഷം ടൺ 2020-21 കാലത്തും അർജന്റീനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ആഗോള തലത്തിൽ യുദ്ധത്തിന് മുൻപ് തന്നെ സൺഫ്ലവർ ഓയിലിന്റെ വില വർധിച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 1500 ഡോളറിൽ നിന്ന് 1630 ഡോളറായി ഒരു ടൺ സൺഫ്ലവർ ഓയിലിന്റെ വില വർധിച്ചു. ഒരു മാസം മുൻപ് 1455 ഡോളറും ഒരു വർഷം മുൻപ് 1400 ഡോളറുമായിരുന്നു വില.

ഇമിഗ്രേഷൻ വിസ ഫോറിനേഴ്സ് രജിസ്ട്രേഷൻ ട്രാക്കിംഗ് പദ്ധതിക്ക് 1365 കോടി; കാലാവധി നീട്ടി

ദില്ലി: ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിംഗ് (IVFRT) പദ്ധതിയുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2021 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടിയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 വരെയുണ്ടായിരുന്ന കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ നീട്ടുന്നത്. 

1364.88 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.ഇമിഗ്രേഷൻ, വിസ സേവനങ്ങളുടെ ആധുനീകരണവും നവീകരണവുമാണ് ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ (IVFRT) ലക്ഷ്യം. 192 ഇന്ത്യൻ മിഷനുകൾ, രാജ്യത്തെ 108 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ (ICPs), 12 ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർമാരും (FRROs) ഓഫീസുകളും ഉൾക്കൊള്ളുന്ന സംവിധാനമാണിത്. 

ഇമിഗ്രേഷൻ, വിസ അനുവദിക്കൽ, വിദേശികളുടെ രജിസ്ട്രേഷൻ, ഇന്ത്യയിലെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.രാജ്യത്തുടനീളമുള്ള 700-ലധികം ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസർമാർ (FROs), പോലീസ് സൂപ്രണ്ടുമാർ (SPs)/ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (DCPs) എന്നിവരും ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ (IVFRT) ഭാഗമാകും. 

പദ്ധതി ആരംഭിച്ചതിന് ശേഷം, അനുവദിച്ച വിസ, OCI കാർഡുകളുടെ എണ്ണം 2019 ൽ 64.59 ലക്ഷമായി ഉയർന്നു. 2014 ൽ 44.43 ലക്ഷമായിരുന്നു ഇത്. പ്രതിവർഷം 7.7 ശതമാനം വാർഷിക വളർച്ചാ നിരക്കിലാണ് ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. ശരാശരി 15 മുതൽ 30 ദിവസം വരെയുള്ള വിസ നടപടിക്രമം (IVFRT ക്ക് മുമ്പുള്ള കാലയളവ്) ഇ-വിസകൾ വന്നതോടെ പരമാവധി 72 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. ഇ-വിസകളുടെ 95 ശതമാനവും 24 മണിക്കൂറിനുള്ളിൽ അനുവദിക്കും..
 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി