മാജിക് അല്ല! അകത്തെ ഭിത്തികൾ വാട്ടർപ്രൂഫിങ് ചെയ്യാം; ലീക്ക് പൂർണമായും ഒഴിവാക്കാം

Published : Aug 30, 2022, 12:49 PM ISTUpdated : Aug 30, 2022, 12:54 PM IST
മാജിക് അല്ല! അകത്തെ ഭിത്തികൾ വാട്ടർപ്രൂഫിങ് ചെയ്യാം; ലീക്ക് പൂർണമായും ഒഴിവാക്കാം

Synopsis

പ്ലാസ്റ്റർ അടർത്തി മാറ്റേണ്ട, സിവിൽ വർക്കുകൾ ഒന്നും വേണ്ട. നേരിട്ട് ഭിത്തിയിലേക്ക് അടിക്കാം, പെയിന്റിങ് പോലെ വാട്ടർപ്രൂഫിങ് സിംപിൾ ആക്കാം. ഇതാ ഒരു 'വാട്ടർപ്രൂഫിങ് ചാമ്പ്യൻ'!

വീടിനകത്ത് വാട്ടർപ്രൂഫിങ് തീരെ എളുപ്പമുള്ള പണിയല്ലെന്ന് അനുഭവസ്ഥർക്ക് അറിയാം. വീടുകളുടെ പുറംഭിത്തികളെ മനോഹരമാക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ കിട്ടും.

പക്ഷേ, അകത്തെ ഭിത്തികളെ വെള്ളം ലീക്ക് ചെയ്യാതെ സംരക്ഷിക്കാൻ അധികം വഴികളില്ലായിരുന്നു. വാട്ടർപ്രൂഫിങ് ശരിയല്ലെങ്കിൽ ഏറ്റവും നന്നായി പെയിന്റ് ചെയ്ത ഭിത്തികൾ പോലും മഴക്കാലത്ത് പിടിച്ചുനിൽക്കില്ല. വാട്ടർപ്രൂഫിങ് പരാജയമാകുമ്പോഴാണ് നിങ്ങളുടെ ഭിത്തികളിൽ പെയിന്റ് അടർന്ന് പോകുക, പൊള്ളിയത് പോലെ വികൃതമാകുക, പൊളിഞ്ഞിളകുക തുടങ്ങിയ പ്രശനങ്ങൾ കാണുന്നത്.

വാട്ടർപ്രൂഫിങ് തലവേദനയാകാൻ പലതാണ് കാരണങ്ങൾ. ചിലപ്പോൾ കുറഞ്ഞ ക്വാളിറ്റിയിലുള്ള വാട്ടർപ്രൂഫിങ് കെമിക്കലുകൾ പ്രശനമാകും. മറ്റുചിലപ്പോൾ പ്രകൃത്യാ സംഭവിക്കുന്ന ഈർപ്പം, ആർദ്രത, തണുപ്പ് കാരണമുള്ള പെയിന്റ് കട്ടപിടിക്കൽ എന്നിവയും ​നിങ്ങളുടെ സമാധാനം കെടുത്താം.

പ്രശ്നമെന്തായാലും വാട്ടർലീക്കിങ് ​ഗുരുതരമായാൽ ഭിത്തികളുടെ ഭം​ഗി നശിക്കുമെന്നതിനൊപ്പം എപ്പോഴും റിപ്പയറുകളും ആവശ്യമായി വരും. മിക്കപ്പോഴും വാട്ടർ ലീക്കേജ് പരിഹരിക്കുന്നതിലെ തടസ്സം ഇതിന് വേണ്ടി വരുന്ന സമയവും ശ്രമവുമാണ്. പ്ലാസ്റ്റർ പൂർണമായും അടർത്തിയാൽ മാത്രമേ ചിലപ്പോൾ ലീക്ക് പരിഹരിക്കാൻ പറ്റൂ. ഇങ്ങനെ ചെയ്താൽ തന്നെ അത് ദീർഘകാല പരിഹാരമാണെന്ന് പറയാനുമാകില്ല. അടുത്ത വർഷവും നിങ്ങൾ ഇതേ പ്രവൃത്തി ആവർത്തിക്കേണ്ടി വരും.

ഇനി എന്താണ് ഇതിനൊരു പ്രതിവിധി?

ഇന്റീരിയർ ഭിത്തികളുടെ സംരക്ഷണം പ്രത്യേകം ലക്ഷ്യമിട്ട് ഏഷ്യൻ പെയിന്റ്സ് (Asian Paints) പുതിയൊരു ഉൽപ്പന്നം ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. സ്മാർട്ട്കെയർ ഹൈഡ്രോലോക് (SmartCare Hydroloc) എന്നാണ് ഈ ‘വാട്ടർപ്രൂഫിങ് ചാമ്പ്യന്റെ’ പേര്. ഉപയോ​ഗിക്കാൻ വളരെ എളുപ്പം, അധികമായി ഭിത്തികളിൽ തട്ടലും മുട്ടലും ഇളക്കലും ആവശ്യമില്ല എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.

ഇപ്പോൾ വിപണിയിലുള്ള വാട്ടർപ്രൂഫിങ് സൊല്യൂഷനുകൾ മിക്കതും ഭിത്തികളിലെ പെയിന്റ് പൂർണമായും ഇളക്കിമാറ്റിയതിനും സിവിൽ വർക്കുകൾ ചെയ്തിനും മാത്രമേ ഉപയോ​ഗിക്കാനാകൂ. ഇതിനെല്ലാം അധികം ചെലവും വരും. പക്ഷേ, SmartCare Hydroloc ഈ അധിക ചെലവുകൾ പൂർണമായും ഒഴിവാക്കും. പുട്ടിക്ക് മുൻപുള്ള കോട്ടിങ് ആയി നേരിട്ട് ഭിത്തിയിലേക്ക് SmartCare Hydroloc തേക്കാം, പെയിന്റിങ് പോലെ വാട്ടർപ്രൂഫിങ് സിമ്പിളാക്കാം. വളരെ കുറഞ്ഞ ചെലവിൽ വളരെ കുറഞ്ഞ പ്രയത്നംകൊണ്ട് ഭിത്തികളിലെ വാട്ടർപ്രൂഫിങ് പൂർത്തിയാക്കുന്ന ഒരു റെഡി-ടു-യൂസ് പ്രോഡക്റ്റ് ആണ് SmartCare Hydroloc.

മൂന്ന് വർഷത്തെ വാറണ്ടിയാണ് SmartCare Hydroloc വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് പെയിന്റ് പൊളിഞ്ഞ് പോകുന്നതും വെള്ളം കാരണം പൊള്ളച്ച് പൊങ്ങുന്നതും അടക്കമുള്ള മുഴുവൻ പ്രശനങ്ങൾക്കും പ്രതിവിധിയാണ്.

“അകത്തെ ഭിത്തികളിലെ വാട്ടർപ്രൂഫിങ്ങിന് വളരെ യൂസർഫ്രണ്ട്ലിയും വളരെ എഫക്റ്റീവുമാണ് Asian Paints SmartCare Hydroloc” ഏഷ്യൻ പെയിന്റ്സ് എം.ഡിയും സി.ഇ.ഒ.യുമായ അമിത് സിം​ഗ്ലേ പറയുന്നു.

സ്മാർട്ട്കെയർ ഹൈഡ്രോലോക് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ ഉദാഹരണമാണ് ബോളിവുഡ് നടൻ റൺബീർ കപൂറും ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധുവും അഭിനയിച്ച പരസ്യം. അടുത്ത സിനിമക്ക് വേണ്ടി ബാഡ്മിന്റൺ പരിശീലിക്കുകയാണ് റൺബീർ. പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ റൺബീറിന് ഉപദേശം നൽകുകയാണ് പി.വി. സിന്ധു. പക്ഷേ, പി.വി സിന്ധുവിന്റെ ഉപദേശം റൺബീർ കേൾക്കുന്നില്ല, റൺബീറിന്റെ ശ്രദ്ധ മുഴുവനായും സിന്ധുവിന്റെ വീട്ടിലെ ഇന്റീരിയർ ഭിത്തികളിലെ പൊളിഞ്ഞു പോകുന്ന പെയിന്റിലാണ്.

വീടിന്റെ ഭിത്തികൾ മനോഹരമാക്കാൻ റൺബീർ സിന്ധുവിനോട് പറയുന്നു. റൺബീർ കപൂർ സജസ്റ്റ് ചെയ്യുന്നത് Asian Paints SmartCare Hydroloc ആണ്. പ്ലാസ്റ്ററിൽ നേരിട്ട് ബ്രഷ് കൊണ്ട് അടിക്കാവുന്ന വാട്ടർപ്രൂഫിങ് സൊല്യൂഷനാണ് SmartCare Hydroloc.

വീഡിയോ അവസാനിക്കുന്നത് സ്മാർട്ട്കെയർ ഹൈഡ്രോലോക് ഉപയോ​ഗിച്ച പി.വി സിന്ധുവിന്റെ വീട്ടിലെ ഭിത്തികൾ സുന്ദരമാകുന്നത് കാണിച്ചാണ്. ഒരു ചാമ്പ്യൻ പ്രകടനം പുറത്തെടുക്കുന്ന Asian Paints SmartCare Hydroloc ഭിത്തികളെ ഭം​ഗിയുള്ളതും പുത്തനുമാക്കുന്നു.

പി.വി. സിന്ധുവും റൺബീർ കപൂറും അഭിനയിച്ച Asian Paints SmartCare Hydroloc പരസ്യം ഇവിടെ കാണാം:

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം