
കൊച്ചി: കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്. ദീർഘകാല പാരമ്പര്യവും കേരളത്തിന്‍റെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ മികച്ച സംഭാവനകളും നൽകിയ തദ്ദേശീയ സംരംഭങ്ങളെ ആദരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് 'പ്രെസ്റ്റീജിയസ് ബ്രാൻഡ്സ് ഓഫ് കേരളം'. കേരളത്തിന്‍റെ അഭിമാനമായ ആറ് മുൻനിര ബ്രാൻഡുകൾ അവരുടെ വിജയവഴികളും നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായി ഈ വേദിയിൽ ഒന്നിക്കുന്നു.
അംഗീകാരം ലഭിച്ച പ്രമുഖ ബ്രാൻഡുകൾ
ഡെന്‍റ് കെയർ ഡെന്‍റൽ ലാബ്
മുരള്യ ഡയറി
ഗ്ലോബൽ എഡ്യൂക്കേഷണൽ കൺസൾട്ടന്‍റ്സ്
ലീഡ് ഐഎഎസ് അക്കാദമി
സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ്
ഏഷ്യൻ ഡെവലപ്പേഴ്സ്
മുഖ്യമന്ത്രി വി ഡി സതീശൻ മുഖ്യാതിഥിയായി എത്തുന്ന ചടങ്ങ് സെപ്റ്റംബർ 22-ന്, ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് നടക്കുന്നത്.