ആത്മനിർഭർ ഭാരത് 3.0: 26 സമ്മർദ്ദ മേഖലകൾക്ക് ഇസിഎൽജിഎസ് 2.0 ധനസഹായം നൽകും

By Web TeamFirst Published Nov 26, 2020, 10:16 PM IST
Highlights

വായ്പയ്ക്ക് അഞ്ച് വർഷത്തെ കാലവധിയും 12 മാസത്തെ മൊറട്ടോറിയവും ലഭിക്കും.

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ കൂടുതൽ വ്യവസായ മേഖലകളിലേക്ക് അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസിഎൽജിഎസ്) ധനകാര്യ മന്ത്രാലയം വ്യാപിപ്പിച്ചു. സർക്കാർ ഗ്യാരണ്ടീഡ് വായ്പകൾ നേടുന്നതിന് കൂടുതൽ ബിസിനസുകളെ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തെ വിപുലീകരിക്കുകയാണ് സർക്കാർ ചെയ്തത്.

ആത്മനിർഭർ ഭാരത് 3.0 പ്രഖ്യാപനങ്ങളുടെ ഭാ​ഗമായാണ് നടപടികൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയോഗിച്ച കെ വി കമാത്ത് കമ്മിറ്റിയും ആരോഗ്യമേഖലയും തിരഞ്ഞെടുത്ത 26 സമ്മർദ്ദ മേഖലകൾക്ക് ഇസിഎൽജിഎസ് 2.0 പദ്ധതി ധനസഹായം നൽകും. 2020 ഫെബ്രുവരി 29 ന് 50 കോടിക്ക് മുകളിലുളളതും 500 കോടിയിൽ കവിയാത്തതുമായ വായ്പകൾക്കാണ് ഇളവ് ലഭിക്കുന്നത്. 

നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് പൂർണ്ണമായും ഉറപ്പുനൽകുന്ന ഒരു കൊളാറ്ററൽ ഫ്രീ ക്രെഡിറ്റ് എന്ന നിലയിൽ സ്കീമിന് കീഴിൽ വായ്പയെടുക്കുന്നവർക്ക് അവരുടെ മൊത്തം കുടിശ്ശികയുടെ 20% വരെ അധിക ഫണ്ട് ലഭിക്കും. വായ്പയ്ക്ക് അഞ്ച് വർഷത്തെ കാലവധിയും 12 മാസത്തെ മൊറട്ടോറിയവും ലഭിക്കും.

click me!