വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോ‍ർപ്പറേഷൻ

By Web TeamFirst Published Nov 26, 2020, 4:55 PM IST
Highlights

 പരമാവധി 50 ലക്ഷം രൂപ വരെയാവും വൈദ്യുത വാഹനങ്ങൾക്കുള്ള വായ്പയായി കെ.എഫ്.സി അനുവദിക്കുക. 

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പരമാവധി 50 ലക്ഷം രൂപ വരെയാവും വൈദ്യുത വാഹനങ്ങൾക്കുള്ള വായ്പയായി കെ.എഫ്.സി അനുവദിക്കുക. 

അഞ്ച് വർഷം വരെയാണ് വൈദ്യുത വാഹന വായ്പകൾക്കുള്ള പരമാവധി തിരിച്ചടവ് കാലാവധി. കെഎഫ്സി വഴി നൽകി വരുന്ന സംരഭക്ത്യ വികസന പദ്ധതിയിൽ ഉൾ്പപെടുത്തി 7 ശതമാനം പലിശയിലാണ് വായ്പ ലഭ്യമാവുക. കെഎഫ്സി ചെയർമാനായ ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ വലിയ പരിഷ്കാരങ്ങൾ നടപ്പായി കൊണ്ടിരിക്കുകയാണ്. കെഎഫ്സിയുടെ വായ്പയെടുത്തവരുടെ വിവരങ്ങൾ സിബിൽ സ്കോറിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. 

ഇതു കൂടാതെ സിനിമ നിർമ്മാതക്കൾക്കുള്ള വായ്പ പദ്ധതി അവസാനിപ്പിച്ചതായും നേരത്തെ ടോമിൻ ജെ തച്ചങ്കരി അറിയിച്ചിരുന്നു. ഈ  ഇനത്തിൽ 31കോടി രൂപ കിട്ടാക്കടമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. വായ്പയെടുത്ത 19 നിർമ്മാണ കമ്പനികളിൽ 17 പേരും തിരിച്ചടക്കാതെ വന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കെഎഫ്സി കടന്നത്. 

click me!