Latest Videos

ആത്മനിർഭർ ഭാരത് പാക്കേജ്: പദ്ധതി മൂലധനച്ചെലവായി കേരളത്തിന് വായ്പ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം

By Web TeamFirst Published Dec 13, 2020, 6:41 PM IST
Highlights

രണ്ട് ​ഗഡുക്കളായി ലഭ്യമാക്കുന്ന വായ്പാ തുക അടുത്ത മാർച്ച് 31 ന് അകം ചെലവഴിക്കണം. 

ദില്ലി: ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാ​ഗമായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച വായ്പയുടെ ആദ്യ ​ഗഡു കേരളത്തിന് ലഭ്യമാക്കി. വികസന പദ്ധതികളു‌ടെ മൂലധനച്ചെലവിനായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കേരളം അടക്കമുളള 27 സംസ്ഥാനങ്ങൾക്കായി 9,879.61 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചത്. 

ഇതിൽ കേരളത്തിന് 163 കോടി രൂപ ലഭിക്കും. ഇതിന്റെ ആദ്യ​ഗുഡുവായി 81.5 കോടി കേരളത്തിന് കൈമാറി. 50 വർഷത്തെ തിരിച്ചടവ് കാലാവധി വ്യവസ്ഥയിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 12,000 കോടി രൂപയാണ് പലിശ രഹിതമായി കേന്ദ്ര സർക്കാർ വായ്പ നൽകുന്നത്. റേഷൻ കാർഡ്, ഊർജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് 2,000 കോടി വിഹിതം വകയിരുത്തിയിരിക്കുന്നത്. 

രണ്ട് ​ഗഡുക്കളായി ലഭ്യമാക്കുന്ന വായ്പാ തുക അടുത്ത മാർച്ച് 31 ന് അകം ചെലവഴിക്കണം. 

click me!