Latest Videos

ഇന്ത്യയിലേക്ക് കടലയെത്തിക്കാൻ ഓസ്ട്രേലിയ; കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

By Web TeamFirst Published May 6, 2024, 6:12 PM IST
Highlights

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന വിതയ്ക്കൽ സീസണിൽ   ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് ആവശ്യമുള്ള കടല കൂടി കൃഷി ചെയ്യുന്നതിന് അവിടെയുള്ള കർഷകർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.

ന്ത്യയിലേക്കുള്ള കടല ഇനി ഓസ്ട്രേലിയയിൽ കൃഷി ചെയ്യും. പയർവർഗ്ഗങ്ങളുടെ വിലക്കയറ്റം നേരിടാൻ ഇന്ത്യ കടലയുടെ (ബംഗാൾ ചന) 40 ശതമാനം തീരുവ ഒഴിവാക്കിയതോടെ ഇന്ത്യയിലേക്കാവശ്യമായ കടല കൃഷി ചെയ്യാനാണ് ഓസ്ട്രേലിയയുടെ പദ്ധതി. നേരത്തെ ഉയർന്ന തീരുവ കാരണം ഇന്ത്യയിലേക്കുള്ള കടല ഇറക്കുമതി ഓസ്ട്രേലിയ നിർത്തിവച്ചിരിക്കുകയായിരുന്നു.  കടലയുടെ 40 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യ നീക്കം ചെയ്തതിന്റെ ഫലമായി വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം വന്നുകഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ  ആഗോള വിലയിൽ 7-10 ശതമാനം വർദ്ധനവ് ഉണ്ടായി. അന്താരാഷ്ട്ര വില ശനിയാഴ്ച ടണ്ണിന് 800 ഡോളറായാണ് ഉയർന്നത്. മുമ്പ് ടണ്ണിന് 720-750 എന്ന നിരക്കിൽ ആയിരുന്നു വില. ഇന്ത്യയിലെ വലിയ വിപണി സാധ്യത കണക്കാക്കിയാണ് വില ഉയർന്നിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന വിതയ്ക്കൽ സീസണിൽ   ഇന്ത്യയിലേക്കുള്ള കയറ്റുമതിക്ക് ആവശ്യമുള്ള കടല കൂടി കൃഷി ചെയ്യുന്നതിന് അവിടെയുള്ള കർഷകർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.  ഓസ്‌ട്രേലിയൻ കർഷകർ മെയ് അവസാനമാണ്   കടല കൃഷി ആരംഭിക്കുന്നത് . അതേ സമയം വലിയ തോതിൽ വിദേശത്ത് നിന്ന് കടല വരാനുള്ള സാധ്യത ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. വലിയ വില കിട്ടില്ലെന്ന വിലയിരുത്തലിൽ ഇന്ത്യയിലെ കർഷകർ ഉൽപാദനം കുറച്ചാൽ ഇന്ത്യ കൂടുതലായി വിദേശത്ത് നിന്നുള്ള കടലയെ ആശ്രയിക്കേണ്ടി വരും.
 
2023-24 ലെ ഇന്ത്യയിലെ കടല ഉൽപ്പാദനം 12 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുക്കൂട്ടൽ. വ്യാപാര കണക്കുകൾ സൂചിപ്പിക്കുന്നത് 8 ദശലക്ഷം ടണ്ണിന് അടുത്തായിരിക്കും ഉൽപാദനമെന്നാണ്. അതേ സമയം   ഇന്ത്യയുടെ ഡിമാൻഡ് 9 ദശലക്ഷം ടണ്ണാണ്. ഡിമാന്റിനനുസരിച്ച് ഉൽപാദനം നടന്നില്ലെങ്കിൽ അത് വിലക്കയറ്റത്തിന് വഴിവയ്ക്കും. ഈ സാഹര്യത്തിലാണ് കടലയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ നീക്കിയത് . ഓഗസ്റ്റിനു ശേഷം ടാൻസാനിയയിൽ നിന്ന് ഇന്ത്യ കടല ഇറക്കുമതി ചെയ്യും. തുടർന്ന് ഓസ്‌ട്രേലിയയിൽ നിന്നും കടല ഇറക്കുമതി ചെയ്യും.  

click me!