അശോക് ലെയ്‌ലാന്റ് ചെന്നൈ പ്ലാന്റിലെ അവധി ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചു

Published : Sep 06, 2019, 09:17 AM IST
അശോക് ലെയ്‌ലാന്റ് ചെന്നൈ പ്ലാന്റിലെ അവധി ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചു

Synopsis

ഈ അഞ്ച് ദിവസങ്ങളിൽ തൊഴിലാളികൾക്ക് എത്ര രൂപ വേതനം നൽകണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്

ചെന്നൈ: പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാന്റ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റിൽ അവധി ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി അഞ്ച് ദിവസങ്ങൾ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഈ അഞ്ച് ദിവസങ്ങളിൽ തൊഴിലാളികൾക്ക് എത്ര രൂപ വേതനം നൽകണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്.

ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളർച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം. രാജ്യത്താകമാനം വാഹന വിപണിയിൽ വിൽപ്പന ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്.

PREV
click me!

Recommended Stories

പുതിയ തൊഴില്‍ കോഡ് 2025: ജീവനക്കാരുടെ 'കൈയിലെത്തുന്ന ശമ്പളം' കുറഞ്ഞേക്കും, കമ്പനികള്‍ക്ക് ചെലവേറും
ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി