ബക്കാർഡിക്ക് ഇന്ത്യയിൽ പുതിയ നായകൻ; ആരാണ് വിനയ് ഗോലിക്കേരി

Published : Sep 12, 2022, 01:42 PM IST
ബക്കാർഡിക്ക് ഇന്ത്യയിൽ പുതിയ നായകൻ; ആരാണ് വിനയ് ഗോലിക്കേരി

Synopsis

റം കൂടാതെ, ഗ്രേ ഗൂസ് വോഡ്ക, ബോംബെ സഫയർ ജിൻ, ദേവാർസ് സ്കോച്ച്, മാർട്ടിനി തുടങ്ങിയ ബ്രാൻഡുകൾക്കും കമ്പനിയുടെ പ്രീമിയം സ്പിരിറ്റുകളുടെ ഇന്ത്യൻ വിപണിയിലെ വാണിജ്യ പ്രവർത്തനങ്ങൾ ഇനി വിനയ് നയിക്കും  

ബെർമുഡ ആസ്ഥാനമായുള്ള മദ്യ സ്ഥാപനമായ ബക്കാർഡി ലിമിറ്റഡ്, വിനയ് ഗോലിക്കേരിയെ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. സഞ്ജിത് രന്ധവയുടെ പിൻഗാമിയായി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മാനേജിംഗ് ഡയറക്ടറായി ജനുവരിയിൽ  ഗോലികേരി അധികാരമേൽക്കും.

2023 ജനുവരിയിൽ പുതിയ റോൾ ഏറ്റെടുക്കുന്ന ഗോലികേരി, കമ്പനിയുടെ പ്രീമിയം സ്പിരിറ്റുകളുടെ വിപണിയിലുടനീളമുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. റം കൂടാതെ, ഗ്രേ ഗൂസ് വോഡ്ക, ബോംബെ സഫയർ ജിൻ, ദേവാർസ് സ്കോച്ച്, മാർട്ടിനി തുടങ്ങിയ ബ്രാൻഡുകൾ ബക്കാർഡിയുടെ ഉടമസ്ഥതയിലുണ്ട്. കമ്പനിയുടെ എക്സ്റ്റേണൽ അഫയേഴ്സ്, ഏഷ്യ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക, ഗ്ലോബൽ ട്രാവൽ റീട്ടെയിൽ എന്നിവ വിനയ് ഗോലിക്കേരിയുടെ ചുമതലയിലായിരിക്കും, 

ഗോലികേരി 2003 മുതൽ ബകാർഡിയിലുണ്ട്, കൂടാതെ ഇന്ത്യൻ വിപണിയിൽ പ്രാവീണ്യവുമുണ്ട്. ഇന്ത്യയിലെ റം വിഭാഗത്തെ കൈകാര്യം ചെയ്തുകൊണ്ട് ആരംഭിച്ച അദ്ദേഹം പിന്നീട് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും എത്തി. അടുത്തിടെ, ദുബായ് ആസ്ഥാനമായുള്ള ഗ്ലോബൽ ട്രാവൽ റീട്ടെയിൽ എംഡിയായിരുന്നു ഗോലിക്കേരി.

അതേസമയം, എഎംഇഎയ്ക്കും ജിടിആറിനും വേണ്ടിയുള്ള വിദേശകാര്യ നയങ്ങൾ  നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം രൺധാവയ്ക്കായിരിക്കും. കാരണം, ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI), തായ് ആൽക്കഹോൾ ബിവറേജ് ബിസിനസ് അസോസിയേഷൻ (TABBA) എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ ബോർഡ് അംഗമായും രൺധാവ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 20 വർഷമായി ബകാർഡിക്കൊപ്പമുണ്ട്.

ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ്സ് റെക്കോർഡ് അനുസരിച്ച്, 2015-20 ലെ 4.4 ശതമാനം ഇടിവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020-25-ൽ   മൊത്തം ലഹരിപാനീയങ്ങളുടെ  അളവ് 7.6 ശതമാനം ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യൻ ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആളോഹരി മദ്യപാനം കുറവാണ്.
 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ