ജനുവരിയിൽ 15 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം

Published : Dec 31, 2022, 06:47 PM IST
ജനുവരിയിൽ 15 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം

Synopsis

ജനുവരിയിൽ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾക്ക് 15 ദിവസം അവധിയായിരിക്കും ജനുവരിയിൽ ബാങ്കിലെത്തുന്നതിന് മുൻപ് അവധി ദിനങ്ങൾ അറിഞ്ഞിരിക്കാൻ   

ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്.  

അവധി ദിവസങ്ങൾ അറിഞ്ഞിരുന്നാൽ മുൻകൂറായി ഇടപാടുകൾ നടത്തുന്നതായിരിക്കും ഉചിതം. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും.  ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 ജനുവരിയിലെ ബാങ്ക് അവധികൾ 

1 ജനുവരി : ഞായറാഴ്ച - പുതുവത്സര ദിനമായതിനാൽ ജനുവരി 1 ന് ബാങ്കുകൾ അടഞ്ഞുകിടക്കും.

2 ജനുവരി : പുതുവത്സരാഘോഷം കാരണം ഐസ്വാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

3 ജനുവരി : ഇമൊയ്നു ഇറാപ്ത ആഘോഷത്തിന്റെ ഭാഗമായി ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

4 ജനുവരി : ഗാൻ-ങായ് കാരണം ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

8 ജനുവരി : ഞായർ

12  ജനുവരി : സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

14 ജനുവരി : രണ്ടാം ശനിയാഴ്ച

15 ജനുവരി : ഞായർ

16 ജനുവരി : തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

17 ജനുവരി : ഉഴവർ തിരുനാൾ പ്രമാണിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

22 ജനുവരി : ഞായർ

23 ജനുവരി : നേതാജിയുടെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

26 ജനുവരി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും

28 ജനുവരി : നാലാം ശനിയാഴ്ച

29 ജനുവരി : ഞായർ

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്