
രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 15 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോൾ പലർക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും.
അതേസമയം, ബാങ്ക് അവധി ദിവസങ്ങളിൽ മൊബൈൽ ബാങ്കിംഗ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്ന് ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.
ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്
മാത്രമല്ല, ഓരോ അവധികളും പല സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി. ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.
നവംബറിലെ ബാങ്ക് അവധികൾ അറിയാം
നവംബർ 1 - കന്നഡ രാജ്യോത്സവ്/കർവാ ചൗത്ത്: കർണാടക, മണിപ്പൂർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 10 - വംഗല ഫെസ്റ്റിവൽ. മേഘാലയയിൽ ബാങ്കുകൾക്ക് അവധി.
നവംബർ 13 - ഗോവർദ്ധൻ പൂജ/ലക്ഷ്മി പൂജ: ത്രിപുര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
ALSO READ: മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറക്കുന്നു
നവംബർ 14 - ദീപാവലി/വിക്രം സംവന്ത്: ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, സിക്കിം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 15 - ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ: സിക്കിം, മണിപ്പൂർ, ഉത്തർപ്രദേശ്, ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 20 - ഛത്ത്: ബിഹാറിലും രാജസ്ഥാനിലും ബാങ്കുകൾക്ക് അവധി.
നവംബർ 23 - എഗാസ്-ബാഗ്വാൾ: ഉത്തരാഖണ്ഡിലും സിക്കിമിലും ബാങ്കുകൾക്ക് അവധി.
നവംബർ 27 - ഗുരുനാനാക്ക് ജയന്തി/കാർത്തിക പൂർണിമ/ . ത്രിപുര, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ് - തെലങ്കാന, രാജസ്ഥാൻ, ജമ്മു, ഉത്തർപ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര, ന്യൂഡൽഹി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 30 - കനകദാസ ജയന്തി. കർണാടകയിൽ ബാങ്കുകൾക്ക് അവധി.
കേരളത്തിൽ നവംബറിൽ ബാങ്കുകൾ അടച്ചിടുക 6 ദിവസമായിരിക്കും. ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയും ഇതിൽ ഉൾപ്പെടുന്നു. ദീപാവലി അവധി കേരളത്തിൽ നവംബർ 12 ഞായറാഴ്ചയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം