ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ; പുതുക്കിയ നിരക്കുകൾ അറിയാം

By Web TeamFirst Published Jul 29, 2022, 3:40 PM IST
Highlights

ആർബിഐ പലിശ നിരക്ക് ഉയർത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ. നിരക്കുകൾ അറിയാം

ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (Bank of Baroda) 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപ (Fixed deposit) പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ നിലവിൽ വന്നു.  ഇപ്പോൾ സാധാരണക്കാർക്ക് 3.00 ശതമാനം മുതൽ 5.50 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

ഏഴ് ദിവസം വരെ കാലാവധിയുള്ള സ്ഥിര  നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80 ശതമാനത്തിൽ നിന്ന് 3.00 ശതമാനമായും 46 ദിവസം മുതൽ 180 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളുടെ പലിശ 3.70 ശതമാനത്തിൽ നിന്ന് 4.00 ശതമാനമായും ഉയർത്തി. 181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ 4.65 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുൻപ്  4.30 ശതമാനം പലിശയായിരുന്നു നൽകിയത്. 271 ദിവസത്തിന് മുകളിലും ഒരു വർഷത്തിന് താഴെയുമുള്ള നിക്ഷേപങ്ങൾക്ക്  4.40 ശതമാനം പലിശ നൽകും. 

Read Also: കോടികളോ ലക്ഷങ്ങളോ ഇല്ല, ആയിരങ്ങൾ മാത്രം! രത്തൻ ടാറ്റയുടെ വരുമാനം ഇതാണ്

ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.30 ശതമാനം പലിശ ലഭിക്കും.   1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.45 ശതമാനം  പലിശ നിരക്ക് തുടർന്നും ലഭിക്കും. രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷം വരെയും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 5.50 ശതമാനം പലിശ നൽകുന്നത് തുടരും. അതേസമയം മൂന്ന് വർഷത്തിൽ കൂടുതലും പത്ത് വർഷം വരെയും കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ൽ നിന്ന് 5.50 ശതമാനം ആക്കി ഉയർത്തി. 

പ്രായമായവർക്ക്  3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 3 മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ 0.50 ശതമാനം അധിക നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന വ്യക്തികൾക്ക് 5 വർഷത്തിൽ കൂടുതലും 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 6.50 ശതമാനം പലിശ ലഭിക്കും. 

click me!