ഡെബിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; 6000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ഈ ബാങ്ക്

Published : Sep 11, 2023, 04:38 PM IST
ഡെബിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; 6000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ഈ ബാങ്ക്

Synopsis

ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും  യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ലഭ്യമാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ ഈ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം

രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക്  ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും  യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ലഭ്യമാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഇന്റർഓപ്പറബിൾ കാർഡ്‌ലെസ്സ് ക്യാഷ് പിൻവലിക്കൽ സാങ്കേതികവിദ്യയാണ്  ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കാർഡ് ഉപയോഗിക്കാതെ തന്നെ, സൗകര്യപ്രദവും സുരക്ഷിതവുമായി  പണം പിൻവലിക്കാനുള്ള  മാർഗ്ഗമാണ് ഇത് വഴി സാധ്യമാകുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ജോയ്ദീപ് ദത്ത റോയ് പറഞ്ഞു.നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച്  യുപിഐ എടിഎമ്മുകൾ ആരംഭിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണിത്

ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്

സവിശേഷതകൾ

* പണം പിൻവലിക്കാൻ കാർഡ് കൈവശം വയ്ക്കേണ്ടതിന്റെ ആവശ്യകത ഇല്ല.
* യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം
* എല്ലാ ഇടപാടുകൾക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡൈനാമിക് ക്യുആർ കോഡ് ഉപയോഗിക്കാമെനന്നതിനാൽ  ബാങ്കിംഗ് അനുഭവം സുരക്ഷിതമാക്കുകയും, യുപിഐ എടിഎം ഇടപാടുകൾ വേഗമേറിയതും എളുപ്പവുമാക്കുന്നു


യുപിഐ എടിഎമ്മിൽ നിന്ന്  പണം പിൻവലിക്കും വിധം

ആദ്യം എത്ര പണം പിൻവലിക്കണമെന്ന് തീരുമാനിക്കുക. തുടർന്ന് നിങ്ങൾ തിരഞ്ഞെടുത്ത തുക പ്രകാരം,  സ്ക്രീനിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും. നിങ്ങളുടെ യുപിഐ ആപ്പ് വഴി  ഈ ക്യുആർ കോഡ് സ്കാൻ ചെയ്യണം. ശേഷം നിങ്ങളുടെ യുപിഐ പിൻ നൽകി പണം പിൻവലിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം