ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും, ഏപ്രില്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Web Desk   | Asianet News
Published : Jan 28, 2020, 06:13 PM IST
ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും, ഏപ്രില്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Synopsis

നിലവിലെ വേതന കരാറിൻറെ കാലാവധി 2017 ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. 

കൊച്ചി: ജീവനക്കാരുടെ സേവന വേതന കരാർ പുതുക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  വെള്ളി, ശനി ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ  അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയുകൾ ചേർന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ്  48 മണിക്കൂർ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. 

നിലവിലെ വേതന കരാറിൻറെ കാലാവധി 2017 ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. തുടർന്ന് 39 തവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച്11 മുതൽ 13 വരെ ത്രിദിന പണിമുടക്കും ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം