22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 460 രൂപയും പവന് 3680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 1,13,240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 460 രൂപയും പവന് 3680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 1,13,240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് വില 14,155 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. നിക്ഷേപകർ ലാഭമെടുക്കൽ തുടരുന്നതിനൊപ്പം അമേരിക്കൻ ഓഹരി വിപണി ശക്തി പ്രാപിച്ചതും വില കുറയാനുള്ള കാരണമാണ്.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് സ്വാധീനിച്ചത് രാജ്യാന്തര വിപണിയിലെ കനത്ത ചാഞ്ചാട്ടം

ആഗോള തലത്തിൽ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതാണ് സ്വർണ വിലയെ താഴോട്ട് വലിച്ചത്. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്‍റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിയുകയാണ്. ഏഷ്യൻ വിപണിയിൽ വെള്ളി 15% വരെ ഇടിഞ്ഞു. സ്വർണ്ണം 3.5% വരെ ഇടിഞ്ഞു. അതേസമയം കേരളത്തിലെ സ്വർണവില ജ്വല്ലറികളിൽ വിൽക്കുന്ന ഇന്നത്തെ ഏറ്റവും പുതിയ വിലനിലവാരം അടിസ്ഥാനമാക്കിയുള്ളതാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഇതിൽ ഉൾപ്പെട്ടിട്ടില്ല. സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.