സഹകരണ ബാങ്കുകൾക്ക് ഭേദ​ഗതി നിയമം: സർവകക്ഷി യോ​ഗം വിളിച്ചു ചേർക്കാൻ സർക്കാർ

Web Desk   | Asianet News
Published : Jan 22, 2021, 02:02 PM IST
സഹകരണ ബാങ്കുകൾക്ക് ഭേദ​ഗതി നിയമം: സർവകക്ഷി യോ​ഗം വിളിച്ചു ചേർക്കാൻ സർക്കാർ

Synopsis

നിയമസഭയിൽ അം​ഗം സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. 

തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണ ഭേദ​ഗതി നിയമം ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകൾക്ക് ബാധകമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോ​ഗം വിളിച്ചു ചേർക്കാൻ ആലോചിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി. 

നിയമസഭയിൽ അം​ഗം സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾക്ക് ഭേദ​ഗതി നിയമം ബാധകമാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നതെന്ന് സഹകരണ മന്ത്രി സഭയിൽ അറിയിച്ചു. 

PREV
click me!

Recommended Stories

ഒടിടിയിൽ നടക്കുന്നത് വമ്പൻ നിയമയുദ്ധം! കാരണം ഷാരൂഖ് ഖാന്റേയും അമിതാഭ് ബച്ചന്റെയും ചിത്രങ്ങൾ, ജിയോസ്റ്റാറും സീ എന്റർടൈൻമെന്റും നേർക്കുനേർ
വിദേശികളുടെ ഗ്ലാസിലും ഇനി 'ഇന്ത്യന്‍ ടച്ച്'; ആഗോള വിപണി കീഴടക്കാന്‍ ഈ പ്രമുഖ ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡുകള്‍