ബാങ്കിങ് നിയന്ത്രണ ഭേദ​ഗതി നിയമം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കിയേക്കും

By Web TeamFirst Published Dec 27, 2020, 11:50 PM IST
Highlights

കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കുളള ബാങ്കിങ് നിയന്ത്രണ ഭേ​ദ​ഗതി നിയമം അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. ആർബിഐ കൂടി വിജ്ഞാപനം ഇറക്കുന്നതോ‌ടെ നിയമം പ്രാബല്യത്തിലാകും. 

നേരത്തെ പാർലമെന്റ് നിയമം പാസാക്കിയിരുന്നെങ്കിലും അർബൻ ബാങ്കുകൾക്കും പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുമായിരുന്നു ഇത് ബാധകമാക്കിയിരുന്നത്. 2021 ഏപ്രിൽ ഒന്ന് മുതൽ നിയമം കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും ബാധകമായേക്കും.. 

കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.  

click me!