മാർച്ച് 31 വരെ സമയം; നിർദ്ദേശം പാലിക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനം ലഭിക്കില്ല: എസ് ബി ഐ മുന്നറിയപ്പ്

Web Desk   | Asianet News
Published : Feb 08, 2022, 02:42 AM IST
മാർച്ച് 31 വരെ സമയം; നിർദ്ദേശം പാലിക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനം ലഭിക്കില്ല: എസ് ബി ഐ മുന്നറിയപ്പ്

Synopsis

പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്

മുംബൈ: കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റർ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. അതുകഴിഞ്ഞാൽ പിന്നെ ബാങ്കിങ് ഇടപാടുകൾ നടത്താൻ തടസമുണ്ടാകും. എന്നാൽ കൊവിഡ് സാഹചര്യം കണക്കാക്കി ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദർശിച്ചാൽ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷൻ കാണും. ലിങ്ക് ആധാർ എന്ന ഈ ഓപ്ഷനിൽ ക്ലിക് ചെയ്താൽ തുറന്നുവരുന്ന പേജിൽ ആധാർ നമ്പറും പാൻ കാർഡ് നമ്പറും രേഖപ്പെടുത്തണം. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് UIDPAN<12-digit Aadhaar><10-digit PAN> എന്ന മാതൃകയിൽ നമ്പറുകൾ രേഖപ്പെടുത്തി ടെക്സ്റ്റ് മെസേജ് അയച്ചാലും ഇരു നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കപ്പെടും.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ