പലിശ നിരക്ക് അറിഞ്ഞിട്ട് വായ്പ എടുക്കാം; ഏപ്രിലിലെ ബാങ്കുകളുടെ വായ്പ നിരക്ക് അറിയാം

Published : Apr 02, 2025, 01:54 PM IST
പലിശ നിരക്ക് അറിഞ്ഞിട്ട് വായ്പ എടുക്കാം; ഏപ്രിലിലെ ബാങ്കുകളുടെ വായ്പ നിരക്ക് അറിയാം

Synopsis

പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ ഇതാ

ടിയന്തര സാഹചര്യത്തില്‍ ഏറെ സഹായകരമായ ഒന്നാണ് പേഴ്സണല്‍ ലോണുകള്‍. ഒരു ബാങ്കില്‍ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തില്‍ നിന്നോ  വ്യക്തിഗത വായ്പ എടുക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. 

പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ ഇതാ

1. എച്ച്ഡിഎഫ്സി ബാങ്ക്: ശമ്പള വരുമാനമുള്ളവരില്‍ നിന്നും പ്രതിവര്‍ഷം 10.90 ശതമാനം മുതല്‍ 24 ശതമാനം വരെ ആണ് വ്യക്തിഗത വായ്പകള്‍ക്ക് എച്ച്ഡിഎഫ്സി ഈടാക്കുന്ന പലിശ. വായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുകള്‍ ഏകദേശം 6,500 രൂപയും ജിഎസ്ടിയുമാണ്.

2. ഐസിഐസിഐ ബാങ്ക്: പ്രതിവര്‍ഷം 10.85 ശതമാനം മുതല്‍ 16.65 ശതമാനം വരെ പലിശയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്. വായ്പയുടെ 2 ശതമാനവും നികുതിയും പ്രോസസ്സിംഗ് ചാര്‍ജുമായി ഈടാക്കുന്നു.

3 കൊട്ടക് മഹീന്ദ്ര ബാങ്ക്: പ്രതിവര്‍ഷം 10.99 മുതല്‍ 16.99 ശതമാനം വരെ പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്  ഈടാക്കുന്നത്. അന്തിമ വായ്പ തുകയുടെ 5 ശതമാനം വരെ  പ്രോസസ്സിംഗ് ചാര്‍ജും നികുതിയും ബാങ്ക് ഈടാക്കുന്നു.

4. ഫെഡറല്‍ ബാങ്ക്: വായ്പക്കാരില്‍ നിന്ന് പ്രതിവര്‍ഷം 11.49 മുതല്‍ 14.49 ശതമാനം വരെ പലിശയാണ് വ്യക്തിഗത വായ്പകള്‍ക്ക്   ഫെഡറല്‍ ബാങ്ക ഈടാക്കുന്നത്.

5. ബാങ്ക് ഓഫ് ബറോഡ: സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്ന് പ്രതിവര്‍ഷം 13.05 മുതല്‍ 15.30 ശതമാനം വരെ പലിശയാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഈടാക്കുന്നത്.

6. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ:വ്യക്തിഗത വായ്പയ്ക്ക് പ്രതിവര്‍ഷം 11.50 ശതമാനം മുതല്‍ 15.2 ശതമാനം വരെ പലിശ ആണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ആർബിഐ