വമ്പൻ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകൾ; നിക്ഷേപകർക്ക് ചാകര

By Web TeamFirst Published Aug 18, 2022, 11:33 AM IST
Highlights

രാജ്യത്തെ ഉത്സവ  സീസണിന് മുന്നോടിയായി നിരവധി ബാങ്കുകൾ പുതിയ തന്ത്രം പയറ്റുന്നു ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഇനി ലഭിക്കുക ഉയർന്ന പലിശ 

ദില്ലി: രാജ്യത്തെ ഉത്സവ  സീസണിന് മുന്നോടിയായി നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയർത്തി. റിസർവ് ബാങ്കിന്റെ പണ നയ സമിതി കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി 140 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വർധിപ്പിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read Also: നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; സ്വാത്ര്യത്തിന്റെ മധുരം പകർന്ന് ബാങ്ക് ഓഫ് ബറോഡ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 75 ദിവസം നീണ്ടു നിൽക്കുന്ന 'ഉത്സവ് ഡെപോസിറ്റ് സ്കീം' തുടങ്ങി. ഒക്ടോബർ 30 വരെയാണ് കാലാവധി. സ്ഥിര നിക്ഷേപങ്ങൾക്ക് 6.10 ശതമാനമാണ് എസ്ബിഐ നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 6.60 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ 5.75 ശതമാനം പലിശ നിരക്ക് 44 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നു. 555 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് അര ശതമാനം പലിശ അധികം ലഭിക്കും. ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭിക്കുക.

Read Also: ഇടപാടുകൾ കൂടിയാൽ ചാർജും കൂടും; അറിയാം എടിഎം ഇടപാട് പരിധിയും ബാങ്ക് ചാർജും

കാനറ ബാങ്ക് 666 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ആറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് ഇതേ കാലയളവിലേക്ക് 5.75 ശതമാനം പലിശ നിരക്ക് നൽകാൻ തീരുമാനിച്ചു. ആക്സിസ് ബാങ്ക് ഒരു പടി കൂടി മുന്നേറി 17 മുതൽ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു

click me!