
കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഈ പ്ലാൻ ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം വരുമാനം ഉറപ്പാക്കുന്നു. ഇതിലൂടെ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. ഇടവേളകളിൽ പണം ലഭിക്കും എന്നുള്ളതിനാൽ തന്നെ ഇടയ്ക്കുള്ള ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും.
എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിന്റെ പ്രയോജനങ്ങൾ:
എൽഐസി പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിനായി ആർക്കൊക്കെ അപേക്ഷിക്കാം?
12 വയസ്സിനുള്ളില്‍ പ്രായമുള്ള ഒരു കുട്ടിയുടെ പേരിൽ ഏതെങ്കിലും രക്ഷിതാവിനോ നിയമപരമായ രക്ഷിതാവിനോ പോളിസി എടുക്കാം.
എൽഐസി പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിന് എങ്ങനെ അപേക്ഷിക്കാം?
1. പോളിസി ഒരു എൽഐസി ഏജന്റ് വഴിയോ എൽഐസി വെബ്സൈറ്റ് വഴി ഓൺലൈനായോ വാങ്ങാം.
2. പോളിസി ഹോൾഡർ കുട്ടിയുടെ പ്രായം, ഐഡന്റിറ്റി എന്നിവയുടെ തെളിവും അവരുടെ സ്വന്തം ഐഡന്റിറ്റിയും നൽകേണ്ടതുണ്ട്.
3. പോളിസി ഉടമ പ്രീമിയം പേയ്‌മെന്റിന്റെയും പോളിസി കാലാവധിയുടെയും വിശദാംശങ്ങളും നൽകേണ്ടതുണ്ട്.