കല്യാൺ സിൽക്‌സ് ഡിസൈനർ സ്റ്റുഡിയോ ബുട്ടീക്ക് ബിസ്‌പോക് ബൈ കല്യാൺ സിൽക്‌സ് തൃശ്ശൂരിൽ ആരംഭിച്ചു

Published : Aug 26, 2024, 10:39 AM IST
കല്യാൺ സിൽക്‌സ് ഡിസൈനർ സ്റ്റുഡിയോ ബുട്ടീക്ക് ബിസ്‌പോക് ബൈ കല്യാൺ സിൽക്‌സ് തൃശ്ശൂരിൽ ആരംഭിച്ചു

Synopsis

ഡിസൈനർ വിവാഹ വസ്ത്രങ്ങൾ, പാർട്ടി വെയറുകൾ, തീം ബേസ്ഡ് കസ്റ്റമൈസ്‌ ഡ്രെസ്സുകൾ തുടങ്ങിയ എല്ലാ വിധ ഡിസൈനർ കസ്റ്റമൈസേഷനും ബുട്ടീക്കിൽ ലഭ്യമാണ്. കൂടാതെ ബിസ്‌പോക് ബൈ കല്യാൺ സിൽക്സ്ന്റെ റെഡി ടു ബൈ ക്യൂറേറ്റഡ് കളക്ഷനും ലഭ്യമാണ്.

വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്‌സിന്റെ ആദ്യത്തെ ഡിസൈനർ സ്റ്റുഡിയോ ബുട്ടീക്ക് തൃശ്ശൂർ പാലസ് റോഡ് കല്യാൺ സിൽക്‌സ് ഷോറൂമിൽ തുറന്നു. കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്‌ഘാടനം നിർവഹിച്ചു.

ഡിസൈനർ വിവാഹ വസ്ത്രങ്ങൾ, പാർട്ടി വെയറുകൾ, തീം ബേസ്ഡ് കസ്റ്റമൈസ്‌ ഡ്രെസ്സുകൾ തുടങ്ങിയ എല്ലാ വിധ ഡിസൈനർ കസ്റ്റമൈസേഷനും ബുട്ടീക്കിൽ ലഭ്യമാണ്. കൂടാതെ ബിസ്‌പോക് ബൈ കല്യാൺ സിൽക്സ്ന്റെ റെഡി ടു ബൈ ക്യൂറേറ്റഡ് കളക്ഷനും ലഭ്യമാണ്. 

ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന വസ്ത്രം ഡിസൈൻ ചെയ്തു നൽകാനായി വിദഗ്ധരായ ഫാഷൻ ഡിസൈനർമാരുടെയും, സ്റ്റൈലിസ്റ്റുകളുടെയും, ഫാഷൻ ഇല്ലുസ്ട്രേറ്റർമാരുടെയും, ആർട്ടിസ്റ്റുകളുടെയും വലിയൊരു ടീം തന്നെ ബിസ്‌പോക് സ്റ്റുഡിയോയിൽ ഉണ്ട്. 

ഹാൻഡ് പെയിന്റിംഗ്, ഹാൻഡ് ആൻഡ് മെഷീൻ എംബ്രോയ്ഡറി, മിറർ വർക്ക്, സർദോസി, ആരി, കുന്ദൻ, പീഠ, കാന്ത, കച്ച് തുടങ്ങിയ എല്ലാ തരം ഡിസൈനർ വർക്കുകളും,  കസ്റ്റമൈസേഷനും ഉപഭോക്താക്കൾക്ക് ബിസ്‌പോക് സ്റ്റുഡിയോയിൽ നിന്ന് ചെയ്ത് ലഭിക്കുന്നതാണ്. 

വളരെ കാലമായുള്ള കല്യാൺ സിൽക്‌സ് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരമാണ് ബിസ്‌പോക് സ്റ്റുഡിയോ ബുട്ടീക്ക് ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സങ്കല്പങ്ങൾക്കനുസരിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും, കസ്റ്റമൈസേഷൻ ചെയ്യാനുമായി വിദഗ്ദ്ധരുടെ സേവനം ബിസ്‌പോക് സ്റ്റുഡിയോയിൽ ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നീ കല്യാൺ സിൽക്‌സ് ഷോറൂമുകളിൽ ആരംഭിക്കുന്ന ബിസ്‌പോക് സ്റ്റുഡിയോ ബുട്ടീക്ക് തുടർന്ന് എല്ലാ ഷോറൂമുകളിലേക്കും വ്യാപിപ്പിക്കും എന്ന് കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. 

ഉദ്‌ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വർദ്ധിനി പ്രകാശ്, ബിസ്‌പോക് ബുട്ടീക്ക് സ്റ്റുഡിയോ ഹെഡ് സൗമ്യ മേനോൻ, ഷോറൂം മാനേജർമാരായ ലക്ഷ്മണൻ, ജോബിൻ, പർച്ചേസ് മാനേജർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ