എയർടെലിന് ചരിത്രത്തിലെ ഉയർന്ന വരുമാന വർധന; പിന്നാലെ കോടിക്കണക്കിന് രൂപ ലാഭവും

By Web TeamFirst Published Feb 4, 2021, 2:18 PM IST
Highlights

ഒക്ടോബർ-ഡിസംബർ പാദവാർഷികത്തിൽ ഏഴ് ലക്ഷം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ അധികമായി എയർടെലിൽ എത്തി.

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഭാരതി എയർടെലിന് 853.6 കോടി രൂപയുടെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വർഷം 1035.3 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2020 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള പാദവാർഷികത്തിലും 763.2 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.

ഇത്തവണ വരുമാനത്തിലുണ്ടായ 24.2 ശതമാനം വർധനവാണ് സഹായമായത്. ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ 26518 കോടി രൂപയായിരുന്നു ചെലവ്. ചരിത്രത്തിലെ ഏറ്റവും വലിയ പാദവാർഷിക വരുമാനമാണിത്.

ലാഭമുണ്ടായ പാദവാർഷികത്തിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 135 രൂപയിൽ നിന്ന് 166 രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ മൊബൈൽ ബിസിനസ് വരുമാനം 32.4 ശതമാനം ഉയർന്ന് 14778.8 കോടിയിലെത്തി. എയർടെലിന്റെ വരുമാനം 9.2 ശതമാനം നേടി. 3621.5 കോടി രൂപ. എയർടെലിന്റെ ആഫ്രിക്ക ബിസിനസ് 23 ശതമാനത്തിന്റെ വളർച്ച നേടി.

ഒക്ടോബർ-ഡിസംബർ പാദവാർഷികത്തിൽ ഏഴ് ലക്ഷം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ അധികമായി എയർടെലിൽ എത്തി. 1.29 കോടി 4ജി ഉപഭോക്താക്കളെയും കമ്പനി കഴിഞ്ഞ പാദവാർഷികത്തിൽ ഒപ്പമെത്തിച്ചു. ഇതോടെ 4ജി ഉപഭോക്താക്കളുടെ എണ്ണം 16.56 കോടിയായി. 16 രാജ്യങ്ങളിലായി കമ്പനിക്ക് 45.8 കോടി ഉപഭോക്താക്കളാണ് ഉള്ളത്.

click me!