നാളെ മുതൽ 7 വരെ, പകുതിവിലയ്ക്ക് വരെ സാധനങ്ങൾ, ലുലു മാളിൽ മഹാ ഓഫര്‍ സെയില്‍, 4 ദിവസം മിഡ്നൈറ്റ് ഷോപ്പിങ്ങും

Published : Jul 03, 2024, 06:13 PM IST
നാളെ മുതൽ 7 വരെ, പകുതിവിലയ്ക്ക് വരെ സാധനങ്ങൾ, ലുലു മാളിൽ മഹാ ഓഫര്‍ സെയില്‍, 4 ദിവസം മിഡ്നൈറ്റ് ഷോപ്പിങ്ങും

Synopsis

അന്‍പത് ശതമാനം ഇളവുകള്‍ ജൂലൈ 7 വരെ ; ഉപഭോക്താക്കള്‍ക്കായി നാല് ദിവസം മിഡ്നൈറ്റ് ഷോപ്പിംങ്ങും  

തിരുവനന്തപുരം: ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് ജൂലൈ നാലിന് തുടക്കമാകും. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ 4 മുതല്‍ 7 വരെ മാളില്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വന്‍ വിലക്കിഴിവുണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളും മഹാസെയിലിന് ഒരുങ്ങിക്കഴിഞ്ഞു. 

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായി ലുലു മാള്‍ മിഡ്നൈറ്റ് ഷോപ്പിംങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ജൂലൈ 7വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 മണിവരെയാണ് മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിയ്ക്കുക. ഷോപ്പിംങ് അനുഭവം മനോഹരമാക്കാന്‍ രാത്രി മാളില്‍ കലാപരിപാടികളുമുണ്ടായിരിക്കും. മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറ, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ഒരുവട്ടം, രണ്ട് വട്ടം, മൂന്ന് വട്ടം...; ഒടുവിൽ റെക്കോർഡ് തുകക്ക് ലുലു ഉറപ്പിച്ചു, ലക്ഷ്യം ഏറ്റവും വലിയ മാള്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ