ഒരുവട്ടം, രണ്ട് വട്ടം, മൂന്ന് വട്ടം...; ഒടുവിൽ റെക്കോർഡ് തുകക്ക് ലുലു ഉറപ്പിച്ചു, ലക്ഷ്യം ഏറ്റവും വലിയ മാള്‍

മറ്റ് രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ്പ് സ്വന്തമാക്കി. 99-വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്നായിരുന്നു കോർപ്പറേഷന്റെ ആദ്യ തീരുമാനം.

Lulu group purchase land in Ahmedabad with record price

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമിക്കുന്നതിനായി ​ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകക്ക് ഭൂമി സ്വന്തമാക്കി ലിലു ​ഗ്രൂപ്.  മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലേലം വിളിയിലൂടെയാണ് വാണിജ്യാവശ്യത്തിനുള്ള ഭൂമി 519 കോടി രൂപക്ക് ലുലു ​ഗ്രൂപ് സ്വന്തമാക്കിയത്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡരികിലെ ഭൂമിയാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. 502 കോടി രൂപയായിരുന്നു സ്ഥലത്തിന്‍റെ അടിസ്ഥാന വില.

Read More.... ഇനി നായിഡുവിന്‍റെ കാലം; ജഗനോട് എണ്ണിയെണ്ണി കണക്കുചോദിക്കാൻ ഒരുക്കം, തുടക്കം റുഷിക്കോണ്ട കൊട്ടാരത്തിൽ നിന്ന്

മറ്റ് രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ്പ് സ്വന്തമാക്കി. 99-വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്നായിരുന്നു കോർപ്പറേഷന്റെ ആദ്യ തീരുമാനം. എന്നാൽ പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ സമ്മതിച്ചു. ചതുരശ്ര മീറ്ററിന് 78500 രൂപ എന്ന നിലയിലായിരുന്നു ഭൂമി വിൽപന. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിര്‍മിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.  പാട്ടം ഒഴിവാക്കിയതിലൂടെ ലേല വിജയിക്ക് 18 ശതമാനം ജിഎസ്‍ടിയും ഒഴിവായി കിട്ടി.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios