മെയ് മാസത്തെ നഷ്ടം നികത്തി ക്രിപ്റ്റോ വിപണി വീണ്ടും സജീവമായി, 'സ്റ്റാറായി ബിറ്റ്കോയിൻ'

By Web TeamFirst Published Aug 8, 2021, 6:00 PM IST
Highlights

മെയ് 18 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ബിറ്റ്കോയിൻ എത്തി. 

ന്യൂയോർക്ക്: ക്രിപ്‌റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.94 ശതമാനം വര്‍ധിച്ച് 1.75 ലക്ഷം കോടി ഡോളറിലെത്തി. രണ്ട് മാസത്തിലേറെയായി ഇടിവ് നേരിട്ടിരുന്ന ബിറ്റ്കോയിനും ഈഥറും ഏറ്റവും ഉയർന്ന നിലയിലെത്തി. 

മെയ് 18 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ബിറ്റ്കോയിൻ എത്തി. ശനിയാഴ്ച 4.1 ശതമാനം ഉയർന്ന് 44,463 ഡോളറിലേക്ക് ക്രിപ്റ്റോകറൻസി കടന്നു. ഈഥർ 6.9 ശതമാനം ഉയർന്ന് 3,145 ഡോളറിലെത്തി. ശനിയാഴ്ച്ച 43,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ കറൻസി വിപണിയില്‍ 46.30 ശതമാനം ബിറ്റ്‌കോയിന്റെ ആധിപത്യമാണ്. 

വിപണിയില്‍ ഈഥറിനൊപ്പം എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്‌റ്റെല്ലാര്‍, ഡോജ്‌കോയിന്‍, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!