ഇന്ത്യയോട് കൂടുതല്‍ സഹകരിക്കാന്‍ ബ്രിട്ടണ്‍; ഇയു സംഖ്യം വിട്ടത് പുതുയുഗപ്പിറവിയുടെ തുടക്കമെന്ന് ബോറിസ് ജോണ്‍സണ്‍

By Web TeamFirst Published Feb 2, 2020, 9:03 PM IST
Highlights

ഇത് ചരിത്രം കുറിക്കുന്ന പുതുയുഗപ്പിറവിയുടെ തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍റെ നിയന്ത്രണങ്ങളില്ലാതെ ഇന്ത്യ അടക്കമുളള രാജ്യങ്ങളുമായി വ്യാപാരക്കരാറിന് തയ്യാറെടുക്കുകയാണ് ബ്രിട്ടണ്‍. ഇന്ത്യ അടക്കമുളള 13 രാജ്യങ്ങളുമായാണ് ബ്രിട്ടണ്‍ കരാറിന് തയ്യാറെടുക്കുന്നത്. 47 വര്‍ഷം നീണ്ട യൂണിയനുമായുളള ബന്ധം ബ്രിട്ടണ്‍ വെള്ളിയാഴ്ച ഉപേക്ഷിച്ചിരുന്നു. 

ഇത് ചരിത്രം കുറിക്കുന്ന പുതുയുഗപ്പിറവിയുടെ തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രെക്സിറ്റിന്‍റെ അനന്തര നടപടികള്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കണമെന്നാണ് യൂണിയനും ബ്രിട്ടണും തമ്മിലുളള ധാരണ. അതുവരെ യൂറോപ്യന്‍ യൂണിയന്‍റെ സൗഹൃദവും വ്യാപാര സഹകരണവും തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

click me!