കളറാകുമോ ടൂറിസം; കേന്ദ്ര ബജറ്റിലേക്ക് കണ്ണുംനട്ട് ട്രാവൽ & ടൂറിസം മേഖല

By Web TeamFirst Published Jan 25, 2024, 5:10 PM IST
Highlights

വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ  ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ പ്രതീക്ഷകളും ഉയർന്നതാണ്

നകാര്യ മന്ത്രി നിർമ്മല സീതാരാമൻ 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള  ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും.  ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ, ഒരു സമഗ്ര വാർഷിക ബജറ്റിന് പകരം ഫെബ്രുവരിയിൽ ധനമന്ത്രി ഒരു ഇടക്കാല ബജറ്റോ വോട്ട് ഓൺ അക്കൗണ്ടോ അവതരിപ്പിക്കും. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം, ഈ വർഷം ജൂലൈയിൽ പുതിയ സമ്പൂർണ ബജറ്റ് പ്രതീക്ഷിക്കുന്നു.

ഈ ഇടക്കാല ബജറ്റിൽ കാര്യമായ നയപ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കാൻ സാധ്യതയില്ലെന്നാണ്   സൂചന.  തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടെ, നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുന്ന മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.

റിപ്പോർട്ട് അനുസരിച്ച്, ടൂറിസം മേഖല 2030-ഓടെ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 250 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 137 ദശലക്ഷം ആളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നു.  വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ  ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ പ്രതീക്ഷകളും ഉയർന്നതാണ്

1. നികുതി കുറയ്ക്കൽ

 ജനങ്ങളുടെ കൈകളിലെ  വരുമാനം വർദ്ധിപ്പിക്കുന്നതിനായി ആദായനികുതി പരിധികൾ കുറച്ചത് യാത്രയ്ക്കും ടൂറിസം ചെലവുകൾക്കും സഹായകരമായിട്ടുണ്ട്.  എൽടിഎ അനുവദിക്കുന്നത് നാല് വർഷത്തിനുള്ളിൽ രണ്ട് തവണ  എന്നത് വാർഷികാടിസ്ഥാനത്തിലാകണമെന്നതാണ് ഒരു ആവശ്യം.  ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിന് ഇത് സഹായിക്കും. വിദേശ യാത്രാ പാക്കേജുകളിൽ നിലവിലുള്ള അഞ്ച് ശതമാനം, 20 ശതമാനം സ്ലാബുകൾ മാറ്റി ടിസിഎസ് അഞ്ച് ശതമാനമായി കണക്കാക്കണമെന്നും വിനോദസഞ്ചാര മേഖല ആവശ്യപ്പെടുന്നു.

2. ജിഎസ്ടി ഇൻപുട്ട് ക്രെഡിറ്റ്

ആഭ്യന്തര ടൂറിസത്തിന് ചരക്ക് സേവന നികുതി ഇൻപുട്ട് ക്രെഡിറ്റ് സൗകര്യം ആരംഭിക്കണമെന്ന് ട്രാവൽ ആൻഡ് ടൂറിസം വിദഗ്ധർ പറയുന്നു.  

3. ടിഡിഎസ് നീക്കംചെയ്യൽ

യാത്രാ ബുക്കിംഗുകളിൽ ടിഡിഎസ്  ഈടാക്കുന്ന നടപടി ഒഴിവാക്കണം എന്നാണ് മറ്റൊരു ആവശ്യം.  ഡിജിറ്റൽ ഇന്ത്യ എന്ന സർക്കാരിന്റെ പദ്ധതിക്ക് അനുയോജ്യമല്ല ഇതെന്നാണ് മേഖല ഉയർത്തുന്ന നിലപാട്

ഇടക്കാല ബജറ്റിലെ ഈ പ്രതീക്ഷകൾക്ക് പുറമെ,  ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്, ഗവൺമെന്റ് പ്രധാന ശ്രദ്ധ നൽകേണ്ട ചില മേഖലകളുണ്ട്  .

- അടിസ്ഥാന സൌകര്യമേഖല:  സ്വകാര്യ പങ്കാളിത്തത്തിലൂടെ പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകണമെന്ന് വിദഗ്ധർ പറയു്നു. റെയിൽ, റോഡ്, ജലപാത (കടൽ, നദി ക്രൂയിസുകൾ) എന്നിവയിൽ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും മുൻഗണന നൽകണം.  മതപരമായ യാത്രാ സർക്യൂട്ടുകൾ,  ലക്ഷദ്വീപ് പോലുള്ള പ്രദേശങ്ങൾ  തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനം ശ്രദ്ധിക്കേണ്ടതുണ്ട്.

- ആഭ്യന്തര ടൂറിസം: ഇൻബൗണ്ട് ഇൻസെന്റീവ് സ്കീം പുനരുജ്ജീവിപ്പിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണം . ആഭ്യന്തര  ടൂറിസം പലപ്പോഴും  കാലാവസ്ഥയെയും പൊതു അവധി ദിനങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതികൾ രൂപീകരിക്കണം.
 

click me!