ബജറ്റ് നിരാശജനകം, വ്യാപാരികൾക്ക് സഹായമില്ല: നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ കണ്ടു: ടി നസറുദ്ദീൻ

By Web TeamFirst Published Jun 4, 2021, 11:53 AM IST
Highlights

നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സർക്കാർ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികൾ നൽകിയ സംഭാവനകൾ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി  വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ ആരോപിച്ചു.

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് വ്യാപാരി  വ്യവസായി ഏകോപന സമിതി ആരോപിച്ചു. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സർക്കാർ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികൾ നൽകിയ സംഭാവനകൾ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി  വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ ആരോപിച്ചു.

വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. കൊവിഡ് കാലത്ത് വ്യാപാരികൾ കടകളടച്ച് സർക്കാരിനെ പൂർണമായും സഹായിച്ചു. പക്ഷേ, തങ്ങൾക്ക് യാതൊരു സഹായവും ബജറ്റിൽ ഇല്ലെന്നും നസിറുദ്ദീൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!