ബഡ്‌വെയ്‌സര്‍ ബിയര്‍ വില്‍ക്കാം, കമ്പനിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്തു

By Web TeamFirst Published Feb 7, 2020, 12:50 AM IST
Highlights

സംസ്ഥാന നികുതി നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണത്തിലായിരുന്നു മൂന്ന് വര്‍ഷത്തെ വിലക്ക്. എന്നാല്‍ നികുതി വകുപ്പ് ചുമത്തിയ കുറ്റം തള്ളിയ കമ്പനി നിയമവഴിയില്‍ നീങ്ങുകയായിരുന്നു.


ദില്ലി: രാജ്യതലസ്ഥാനത്ത് ബഡ്‌വെയ്‌സര്‍ ബിയറുകള്‍ ഇനി ലഭിക്കും. ബഡ്‌വെയ്‌സര്‍ ബിയര്‍ ഉപ്പാദിപ്പിക്കുന്ന അന്‍ഹ്യൂസര്‍ - ബുഷ് ഇന്‍ബെവ് എന്ന കമ്പനിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ദില്ലിയിലെ  ട്രൈബ്യൂണല്‍ കോടതിയാണ് നീക്കിയത്. ജൂലൈയിലാണ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാന നികുതി നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണത്തിലായിരുന്നു മൂന്ന് വര്‍ഷത്തെ വിലക്ക്. എന്നാല്‍ നികുതി വകുപ്പ് ചുമത്തിയ കുറ്റം തള്ളിയ കമ്പനി നിയമവഴിയില്‍ നീങ്ങുകയായിരുന്നു.

ദില്ലി ഹൈക്കോടതിയില്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി ജഡ്ജി തള്ളി. പകരം ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തുകൊണ്ട് ഫെബ്രുവരി നാലിനാണ്
ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. അതേസമയം കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. 

ഈ മാസം ഫെബ്രുവരി 25നാണ് കേസിന്‌റെ അടുത്ത വാദം കേള്‍ക്കല്‍. കമ്പനിയെ സംബന്ധിച്ച് സ്റ്റേ ഓര്‍ഡര്‍ വലിയ ആശ്വാസമാണ്. നിലവില്‍ ഉയര്‍ന്ന വില ചുമത്തി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മറ്റൊരു കേസും കമ്പനി നേരിടുന്നുണ്ട്.

click me!