പ്രണയിക്കാൻ ഡേറ്റിംഗ് ആപ്പ് വേണ്ടെന്ന് ജെന്‍ സി; ബിസിനസ് മോശമായതോടെ 30% ജീവനക്കാരെ പിരിച്ചുവിടാൻ ഈ കമ്പനി

Published : Jun 27, 2025, 05:19 PM ISTUpdated : Jun 27, 2025, 05:26 PM IST
Dating apps

Synopsis

ജെന്‍ സി ഉപയോക്താക്കളെ നിലനിര്‍ത്തുന്നതില്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്പനികള്‍ സമീപ വര്‍ഷങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 

പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ തങ്ങളുടെ ജീവനക്കാരില്‍ 30% പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉപയോക്താക്കളെ നിലനിര്‍ത്താന്‍ ഡേറ്റിംഗ് ആപ്പ് വ്യവസായം പാടുപെടുന്നതിനിടെയാണ് ഈ നീക്കം. ഏകദേശം 240 ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക. കഴിഞ്ഞ മാസം, എതിരാളികളായ മാച്ച് 13% ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഡേറ്റിംഗ് ആപ്പുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ വികസിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.എന്നിരുന്നാലും, ഈ പ്രഖ്യാപനത്തിന് പിന്നാലെ ബംബിളിന്റെ ഓഹരി വിലയില്‍ 19% വര്‍ദ്ധനവുണ്ടായി. പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിനാല്‍ രണ്ടാം പാദത്തിലെ വരുമാന പ്രതീക്ഷയും കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. 244 മില്യണ്‍ ഡോളര്‍ മുതല്‍ 249 മില്യണ്‍ ഡോളര്‍ വരെ വരുമാനമാണ് ബംബിള്‍ പ്രതീക്ഷിക്കുന്നത്.

ജെന്‍ സി ഉപയോക്താക്കളെ നിലനിര്‍ത്തുന്നതില്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്പനികള്‍ സമീപ വര്‍ഷങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് മാച്ച്, ബംബിള്‍ തുടങ്ങിയ കമ്പനികളില്‍ മാനേജ്മെന്റ് തലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പിരിച്ചുവിടലുകളുമായി ബന്ധപ്പെട്ട് 2025-ന്റെ മൂന്ന്, നാല് പാദങ്ങളിലായി 13 മില്യണ്‍ മുതല്‍ 18 മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുമെന്നും ബംബിള്‍ അറിയിച്ചു. ഏകദേശം 40 മില്യണ്‍ ഡോളര്‍ വാര്‍ഷിക ചെലവ് ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഇത് ഉല്‍പ്പന്ന വികസനം, സാങ്കേതികവിദ്യ എന്നിവയില്‍ വീണ്ടും നിക്ഷേപിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പുതിയ സിഇഒ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ തന്ത്രത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകളെന്നാണ് സൂചന. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചടുലമായ സ്റ്റാര്‍ട്ടപ്പ് ഘടനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

തിരിച്ചുവരവ് ലക്ഷ്യമിട്ട് ബംബിള്‍

ഡേറ്റിംഗ് ആപ്പ് ലോകത്ത് ബംബിളിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്ത്രീകള്‍ക്ക് ആദ്യ നീക്കം നടത്താന്‍ അധികാരം നല്‍കിക്കൊണ്ട് പരമ്പരാഗത ഡേറ്റിംഗ് രീതികളെ വെല്ലുവിളിച്ച ഒരു പ്ലാറ്റ്ഫോമാണിത്. 2014-ല്‍ ടിന്‍ഡറിന്റെ സഹസ്ഥാപകരില്‍ ഒരാളായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് ആണ് ബംബിള്‍ സ്ഥാപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം