ബസ് ചങ്ങനാശ്ശേരിയെത്താൻ വൈകിയത് 5 മണിക്കൂർ; യാത്രക്കാരന് 49,417 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published : Apr 24, 2026, 02:27 PM IST
court

Synopsis

ബുക്ക് ചെയ്ത ബസ് വൈകുകയും യാത്രാമധ്യേ രണ്ട് തവണ തകരാറിലാവുകയും ചെയ്തതിനെ തുടർന്ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജർക്ക് ഉപഭോക്തൃ കോടതി നഷ്ടപരിഹാരം വിധിച്ചു. ടിക്കറ്റ് തുകയ്ക്ക് പുറമെ 40,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതിച്ചെലവും നൽകാനാണ് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിനാണ് നഷ്ട പരിഹാരത്തുക കൈമാറാൻ ഉത്തരവായത്. ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ട് മണിക്ക് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍ വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലാവുകയായിരുന്നു. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആന്റി ഡംപിങ് നികുതി ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്
ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍; വൈനും ബ്ലൂബെറിയും ഇന്ത്യയിലേക്ക്, വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍