അടുത്ത രണ്ട് വർഷം ബൈജൂസ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുഖ്യ പങ്കാളിയാവും

Web Desk   | Asianet News
Published : Feb 09, 2021, 12:00 PM ISTUpdated : Feb 09, 2021, 12:03 PM IST
അടുത്ത രണ്ട് വർഷം ബൈജൂസ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുഖ്യ പങ്കാളിയാവും

Synopsis

2019 ൽ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി പങ്കാളിയായിരുന്നു. 

മുംബൈ: ഐസിസിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള മുഖ്യ പങ്കാളിയായി ഓൺലൈൻ എജുക്കേഷൻ സ്റ്റാർട്ടപ്പായ ബൈജൂസിനെ തെരഞ്ഞെടുത്തു. 2021 മുതൽ 2023 വരെയാണ് കാലാവധി. ഈ കരാർ പ്രകാരം ബൈജൂസ്, ഐസിസിയുടെ വരാനിരിക്കുന്ന ടി20 ലോകകപ്പ്, ന്യൂസിലന്റിൽ നടക്കുന്ന വനിതാ ലോകകപ്പ് എന്നിവയിൽ പങ്കാളിയാവും. ഗ്ലോബൽ പാർട്ണർ എന്ന നിലയിൽ വേദികളിലും ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ റൈറ്റ്സ് എന്നിവയിലും ബൈജൂസിന് അവകാശമുണ്ടാകും.

2019 ൽ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി പങ്കാളിയായിരുന്നു. ഐസിസിയുടെ ഒപ്പം പ്രവർത്തിച്ച് ഈ കായിക ഇനത്തിന് സ്വാധീനം നേടിക്കൊടുക്കാൻ ശ്രമിക്കുകയാണ് ബൈജൂസിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ കുട്ടികളിലേക്ക് ക്രിക്കറ്റിനെ കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മനു സാഹ്നി പറഞ്ഞു. ഒരു ആഗോള പ്ലാറ്റ്ഫോമിൽ ഇന്ത്യൻ കമ്പനിയെന്ന നിലയിൽ പങ്കാളിയാവാൻ കഴിയുന്നത് അഭിമാനമാണെന്ന് ബൈജൂസിന്റെ ബൈജു രവീന്ദ്രൻ പ്രതികരിച്ചു. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്