ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒപെക് രാജ്യങ്ങളെ ക്ഷണിച്ച് ധർമേന്ദ്ര പ്രധാൻ

By Web TeamFirst Published Nov 6, 2020, 9:17 PM IST
Highlights

 ഒപെക് അംഗരാജ്യങ്ങളും, ഇന്ത്യയിലെ എണ്ണ- പ്രകൃതി വാതക വ്യവസായ രം​ഗത്തെ പ്രതിനിധികളും വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. 
 

ദില്ലി: ഒപെക് അംഗരാജ്യങ്ങളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യ-ഒപെക് എനർജി ഡയലോഗിന്റെ നാലാമത്തെ ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ആഗോള മൂല്യ ശൃംഖലയുടെ ഹൃദയഭാഗത്തുള്ള ഇന്ത്യയ്ക്ക് മികച്ച ഉൽപാദന കേന്ദ്രമായി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഒപെക് സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് സാനുസി ബാർക്കിൻഡോയ് യോ​ഗത്തിൽ പങ്കെടുത്തു. പരസ്പര നേട്ടത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒപെക്കും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒപെക് അംഗരാജ്യങ്ങളും, ഇന്ത്യയിലെ എണ്ണ- പ്രകൃതി വാതക വ്യവസായ രം​ഗത്തെ പ്രതിനിധികളും വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. 

click me!