ഐഒബിയും സെൻട്രൽ ബാങ്കും സ്വകാര്യവത്കരിച്ചേക്കും; അന്തിമ തീരുമാനമെടുത്ത് ഉന്നത സമിതി

By Web TeamFirst Published Jun 29, 2021, 9:47 AM IST
Highlights

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെ കുറിച്ചും സമിതി പരിശോധിക്കുന്നുണ്ട്.

ദില്ലി: കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി സ്വകാര്യവത്കരിക്കേണ്ട ബാങ്കുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചതായി സിഎൻബിസി - ടിവി18 റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇതിനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെ കുറിച്ചും സമിതി പരിശോധിക്കുന്നുണ്ട്. നീതി ആയോഗിന്റെ നിർദ്ദേശങ്ങളിൽ ജൂൺ 24 ന് ചേർന്ന ഉന്നത യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് പിടിഐയും റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യവത്കരണത്തിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട ബാങ്കുകളുടെ പേരുകൾ ഉന്നത സമിതി കേന്ദ്രസർക്കാരിന്റെ അനുമതിക്കായി വെക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നടപ്പു സാമ്പത്തിക വർഷം ആസ്തി വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!