
ഇന്നത്തെ കാലത്ത് ഒരാൾക്ക് ഒന്നിലധികം ഭവന വായ്പകൾ ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ പലപ്പോഴും ഇവ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. രണ്ട് ഭവന വായ്പകൾ ലയിപ്പിക്കാൻ കഴിയുമോ? പലർക്കുമുണ്ടാകുന്ന സംശയമാണ് ഇത്. മിക്ക കേസുകളിലും, ബാങ്കുകളോ ഭവന ധനകാര്യ കമ്പനികളോ രണ്ട് ഭവന വായ്പകൾ ഒന്നിച്ചു ചേർക്കാൻ അനുവദിക്കാറില്ല. കാരണം, പലപ്പോഴും ഇവ ഉടമസ്ഥാവകശം മുതൽ ലോണുകളിൽ തന്നെ ഉണ്ടാകുന്ന വ്യത്യസ്തത ഇതിന് കാരണമാകാം. അങ്ങനെ വരുമ്പോൾ വായ്പ ഭാരം ലഘൂകരിക്കാനുള്ള മറ്റ് വഴികൾ എന്തെല്ലാമാണ്.
വായ്പകൾ പൂർണ്ണമായും ഒന്നാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവ പുനഃക്രമീകരിക്കാൻ കഴിയും. അതായത്, ഭവന വായ്പ ബാലൻസ്, കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേക്ക് മാറ്റാൻ കഴിയും. ഇഎംഐകള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഈ പുതിയ ലോണ്‍ സാധാരണയായി കുറഞ്ഞ പലിശ നിരക്കും നിലവിലുള്ള വായ്പയേക്കാള്‍ മികച്ച തിരിച്ചടവ് മാര്‍ഗങ്ങളും ഉള്ളതായിരിക്കും. റീഫിനാന്‍സ് എന്നത് കുറഞ്ഞ പ്രതിമാസ പേയ്മെന്‍റുകളുള്ള ഒരു ദീര്‍ഘകാല വായ്പയായിരിക്കാം, ഇത് കടം വാങ്ങുന്നയാള്‍ക്ക് തിരിച്ചടവ് കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു
റീഫിനാൻസ് ചെയ്യുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം
ചിലവ് വരും. കാരണം, പ്രോസസ്സിംഗ് ഫീസ്, പുതിയ ഡോക്യുമെന്റേഷൻ, വസ്തുവിന്റെ പുനർമൂല്യനിർണ്ണയം, ഫോർക്ലോഷർ ഫീസ് എന്നിവ തുടങ്ങിയവ വന്നേക്കാം പുതിയ വായ്പ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ വരുമാനം, ക്രെഡിറ്റ് സ്കോർ എന്നിവയും വായ്പ നൽകുന്നവർ വീണ്ടും വിലയിരുത്തും.
രണ്ട് ഭവന വായ്പകൾക്കും താങ്ങാനാകുന്ന ഇംഎംഐ ആണെങ്കിൽ അവ ഒന്നിപ്പിക്കാതെ രണ്ടായി തന്നെ അടച്ചു തീർക്കുന്നതായിരിക്കും നല്ലത്. ഭവന വായ്പകൾ ലയിപ്പിക്കുന്നതിനോ ഏകീകരിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ ബാങ്കുമായോ സാമ്പത്തിക ഉപദേഷ്ടാവുമായോ സംസാരിക്കുന്നത് നല്ലതാണ്