ലോകത്തിലെ ഏറ്റവും മികച്ച കാപ്പി കൈ എത്തും ദൂരത്ത്; ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്

By Web TeamFirst Published Aug 12, 2022, 5:37 PM IST
Highlights

കാനഡയിലെ പ്രമുഖ കോഫി ബ്രാൻഡ് ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്. അതി വിശിഷ്ടമായ ഈ വിഭവങ്ങൾ ഇനി ഇന്ത്യയിൽ ലഭ്യമാകും

കാനഡയിലെ മികച്ച  കോഫി ബ്രാൻഡായ ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്. കാപ്പിക്ക് പുറമെ ബേക്കഡ് ഗുഡ്‌സ് ബ്രാൻഡ് കൂടിയാണ്  ടിം ഹോർട്ടൺസ്. നിലവിൽ രണ്ട സ്റ്റോറുകളാണ് ഇന്ത്യയിൽ ഹോർട്ടൺസ് ആരംഭിക്കുക. തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 240 കോടി മുതൽ മുടക്കിൽ ഇന്ത്യയിൽ 120 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്ത്യയിലെ ടിം ഹോർട്ടൺസ് ഫ്രാഞ്ചൈസിയുടെ സിഇഒ നവിൻ ഗുർനാനി പറഞ്ഞു. 

Read Also: ഉപയോഗിക്കാത്ത മുറിയോ, വീടോ ഉണ്ടോ? വരുമാനം നല്കാൻ സ്റ്റാർട്ടപ് കമ്പനികൾ വിളിക്കുന്നു

ഒരു സ്റ്റോർ തുറക്കാൻ ഏകദേശം 2 കോടി രൂപ ചെലവ് വരും. അടുത്ത 3 വർഷത്തിനുള്ളിൽ 120 സ്റ്റോറുകൾ തുറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.  ദില്ലിയിലായിരിക്കും ആദ്യ സ്റ്റോർ ആരംഭിക്കുക. തുടർന്ന് ദില്ലിയിൽ ഒരു സ്റ്റോർ കൂടി ആരംഭിച്ച ശേഷം  ടിം ഹോർട്ടൺസ് പഞ്ചാബിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൂടുതൽ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.

Read Also: സാംസങ് മേധാവിക്ക് മാപ്പ്; കോടീശ്വരനെ കൈക്കൂലി കേസിൽ വെറുതെവിട്ട് ദക്ഷിണ കൊറിയ

ഉത്തരേന്ത്യയിലെ വിപണി ഇതിനകം മനസിലാക്കിയിട്ടുണ്ടെന്നും ഇത് അനുസരിച്ച് സ്റ്റോറുകളുടെ ലൊക്കേഷൻ ക്രമീകരിച്ചിട്ടുണ്ടെന്നും  നവിൻ ഗുർനാനി പറഞ്ഞു. ഈ വർഷം അവസാനത്തോടെ  10 സ്റ്റോറുകൾ ദില്ലി പഞ്ചാബ് എന്നിവിടങ്ങളിലായി തുറക്കും. മെട്രോ,  ടയർ 1, ടയർ 2 നഗരങ്ങൾ  എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നൂറുകണക്കിന് സ്റ്റോറുകൾ തുറക്കുക എന്നതാണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. 

Read Also: ഈ കമ്പനിയിൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 64 ലക്ഷം രൂപ! സിഇഒയ്ക്ക് കൈയ്യടി

ടിം ഹോർട്ടൺസിന്റെ ഇന്ത്യയിലെ പ്രവേശനം നിർണായകമാണെന്ന് നവിൻ ഗുർനാനി പറയുന്നു.  ഇതിനകം കമ്പനിക്ക് 350-ലധികം സ്റ്റോറുകളുണ്ട്. ടിം ഹോർട്ടൺസ് കടന്നു വരുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ചൈന, സൗദി അറേബ്യ, യുകെ എന്നിവയിലേക്കും കമ്പനി സ്റ്റോറുകൾ വ്യാപിപ്പിക്കും. 

2025-ഓടെ ഇന്ത്യൻ കോഫി റീട്ടെയിൽ ശൃംഖല 850 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാൽ ടിം ഹോർട്ടൺസിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ് എന്നും സിഇഒ നവിൻ ഗുർനാനി അഭിപ്രായപ്പെട്ടു.  

 

click me!