ഇടപാടുകൾ തടസപ്പെടില്ല, ബാങ്കിലെത്താതെ കെവൈസി പുതുക്കാം

Published : Oct 27, 2022, 12:27 PM ISTUpdated : Oct 27, 2022, 12:34 PM IST
ഇടപാടുകൾ തടസപ്പെടില്ല, ബാങ്കിലെത്താതെ കെവൈസി പുതുക്കാം

Synopsis

കെവൈസി പുതുക്കിയില്ലെങ്കിൽ ഇടപാടുകൾ ബാങ്കുകൾ മരവിപ്പിച്ചേക്കാം. ബാങ്കിൽ നേരിയട്ടെത്താതെ കെവൈസി എങ്ങനെ പുതുക്കാം  


ദില്ലി: കെവൈസി പുതുക്കിയില്ല എന്നുണ്ടെങ്കിൽ പല ബാങ്കുകളും ഇന്ന് അക്കൗണ്ട് മരവിപ്പിക്കുമെന്ന കടുത്ത തീരുമാനം ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞതാണ്. കെവൈസി പുതുക്കാൻ അക്കൗണ്ട് ഉടമകൾ ബാധ്യസ്ഥരാണ്. എന്നാൽ സമയ സൗകര്യ കുറവ് മൂലം പലപ്പോഴും കെവൈസി പുതുക്കൽ നീണ്ടുപോകാറാണ് പതിവ്. എന്നാൽ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഉപഭോക്താക്കൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ അവരുടെ കെവൈസി പുതുക്കാമെന്ന് അറിയിച്ചിരിക്കുകയാണ്. കെവൈസി പുതുക്കൽ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും  വെരിഫിക്കേഷൻ നടത്തികൊണ്ട് ചെയ്യാമെന്ന് കാനറ ബാങ്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു. 

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

എന്താണ് റീ-കെവൈസി?

ഉപഭോക്താവ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ബാങ്ക് ശേഖരിക്കുന്ന ഉപഭോക്താവിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് കെവൈസി. അതായത് വിലാസം ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടും. കുത്യമായ ഇടവേളകളിൽ ഇത് പുതുക്കാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടാറുണ്ട്. കാരണം, നൽകിയ വിവരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ ബാങ്കിൽ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ വിവരങ്ങൾ ഉണ്ടാകണമെന്നതിനാൽ അവ കൃത്യമായ ഇടവേളകളിൽ പുതുക്കി നൽകണം. ബാങ്കുകൾ  ആർബിഐയുടെ നിർദേശ പ്രകാരം കൃത്യമായ ഇടവേളകളിലാണ് ഇത് ചെയ്യുന്നത്.

കാനറ ബാങ്ക് ഉപഭോക്താക്കൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ കെവൈസി എങ്ങനെ പുതുക്കാം? 

1.എസ്എംഎസ് വഴി

ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ നിന്നും REKYC<space>ഉപഭോക്തൃ ഐഡി എന്നത്  56161
എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നായിരിക്കണം ഈ എസ്എംഎസ് അയക്കേണ്ടത്. 

2. മെയിൽ വഴി

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിൽ നിന്ന് rekyc@canarabank.com എന്ന മെയിൽ ഐഡിയിലേക്ക്  REKYC<space>ഉപഭോക്തൃ ഐഡി അയയ്‌ക്കുക

ALSO READ : യഹൂദവിരുദ്ധ പരാമർശം നടത്തി; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

കെവൈസി പുതുക്കുക എങ്ങനെയായാണ്?

  • ഉപഭോക്താവ് ബാങ്ക് നൽകുന്ന റീ-കെവൈസി ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. 
  • വ്യക്തിഗത വിവരങ്ങൾ നല്കുന്നതിനോടൊപ്പം ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 
  • രേഖകളും കെവൈസി ഫോമും സമർപ്പിക്കുന്നതിന് ബാങ്ക് ശാഖ സന്ദർശിക്കേണ്ട ആവശ്യമില്ല. രേഖകൾ സ്കാൻ ചെയ്ത് നെറ്റ് ബാങ്കിംഗ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. 
  •  രേഖകളും ഫോമും സമർപ്പിച്ചുകഴിഞ്ഞാൽ, ബാങ്ക് കെവൈസി പുതുക്കും.

 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി