സേവന നിരക്കുകൾ അടിമുടി മാറ്റി; പുതിയ നിരക്കുമായി കാനറ ബാങ്ക്

By Web TeamFirst Published Sep 8, 2022, 3:05 PM IST
Highlights

കാനറ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ അറിയാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് 

പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ സേവന നിരക്കുകൾ പരിഷ്‌കരിച്ചു. സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകൾക്കുള്ള പുതുക്കിയ സേവന നിരക്കുകൾ 2022 സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും. 

Read Also: ഒന്നിലധികം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് ഗുണം ചെയ്യുമോ? അറിയേണ്ടതെല്ലാം

ക്യാഷ് ഡെപ്പോസിറ്റ്, ക്യാഷ് പിൻവലിക്കൽ, മറ്റ് ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടുകൾ വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ, അടിസ്ഥാന ഇതര സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) ഉപഭോക്താക്കൾക്കുള്ള കാനറ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് സേവന നിരക്കുകൾ എന്നിവയ്ക്ക് കാനറാ ബാങ്ക് സേവന നിരക്കുകൾ ഉയർത്തി. ഇപ്പോൾ ഓരോ ഇടപാടിനും 30 രൂപയും ജിഎസ്ടിയും ഈടാക്കും. അതേസമയം, കാനറ ബാങ്ക് ബിസി ഏജന്റുമാർ (ബിസിഎ) മുഖേന നടത്തുന്ന സാമ്പത്തികേതര ഇടപാടുകൾക്ക് ബാങ്ക് സർവീസ് ചാർജ് ഈടാക്കില്ല.

എച്ച്‌ഡിഎഫ്‌സി ബാങ്ക് വായ്പാ നിരക്ക് ഉയർത്തി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് എല്ലാത്തരം വായ്പാ പലിശ നിരക്ക് ഉയർത്തി. ലോണുകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ് (എംസിഎൽആർ) 10 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്കുകൾക്കോ ​​മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ ​​പണം കടം കൊടുക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ. ഇതോടെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംസിഎൽആറിന് 0.10 ശതമാനം അധിക ചിലവ് വരും. സെപ്റ്റംബർ 7 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 

Read Also: പോന്നോണത്തിന് പൊന്നിന്റെ വില കുതിച്ചുയർന്നു; വിപണി നിരക്ക് അറിയാം

ഒരു വർഷത്തെ എംസിഎൽആർ 8.2 ശതമാനമായി ഉയർത്തി. ഒറ്റരാത്രി നൽകുന്ന വായ്പയുടെ എംസിഎൽആർ 7.9 ശതമാനമായി ഉയർന്നു. ഒരു മാസം, മൂന്ന് മാസം, ആറ് മാസം കാലാവധിക്കുള്ള എംസിഎൽആർ യഥാക്രമം 7.90 ശതമാനം, 7.95 ശതമാനം, 8.08 ശതമാനം എന്നിങ്ങനെയായിരിക്കും.

എം‌സി‌എൽ‌ആർ ഉയർത്താനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനം നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും ചെലവേറിയതാക്കും. കൂടാതെ, പുതിയ ഉപഭോക്താക്കൾക്ക് ബാങ്കിൽ നിന്ന് വായ്പയെടുക്കുക്കുക എന്നുള്ളത് ചെലവേറിയ കാര്യമാകും 

  

click me!