ഒന്നിലധികം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് ഗുണം ചെയ്യുമോ? അറിയേണ്ടതെല്ലാം

By Web TeamFirst Published Sep 8, 2022, 1:24 PM IST
Highlights

ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ തുറക്കുന്നത് നല്ലതാണോ? പരമാവധി നേട്ടങ്ങൾ കൊയ്യാൻ ചെയ്യേണ്ടതെല്ലാം 

മ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ നൽകുകയും ചെയ്യുന്ന അക്കൗണ്ട് ആണ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ. ഒരാൾക്ക് ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമോ? വിവിധ ബാങ്കുകൾ വിവിധ വാഗ്ദാനങ്ങളാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലൂടെ നൽകുക. ഏത് ബാങ്ക് അക്കൗണ്ടാണ് തങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായേക്കാം. അതിനായി വിവിധ ബാങ്കുകൾ നൽകുന്ന സ്കീമുകൾ താരതമ്യം ചെയ്യണം. വിവിധ ബാങ്കുകൾ നൽകുന്ന വാഗ്ദാനങ്ങൾ മികച്ചതാണെന്ന് മനസ്സിലായാൽ പരമാവധി നേട്ടങ്ങൾ കൊയ്യാൻ, നിങ്ങൾക്ക് ഇപ്പോൾ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാം.

Read Also: ഇരുട്ടടി നൽകി ഈ ബാങ്ക്; വായ്പാ നിരക്ക് കുത്തനെ ഉയർത്തി

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടോ?

ഇന്ത്യയിലെ ആളുകൾക്ക് വിവിധ ബാങ്കുകളിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിങ്ങൾക്ക് എത്ര സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടായിരിക്കാം എന്നതിന് പരിധിയില്ലെങ്കിലും  ഒരാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ ഉണ്ടാകരുതെന്ന നിർദേശം മുന്നോട്ട് വെക്കുന്നു. കാരണം നിരവധി അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ നിർദേശം എന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു. 

സേവിങ്സ് അക്കൗണ്ടുകളുടെ എണ്ണം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതും ഓരോ ബാങ്ക് അക്കൗണ്ടും നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കണം. സമ്പാദ്യത്തിനും ഗാർഹിക ചെലവുകൾക്കുമായി ചെലവഴിക്കുന്ന പണം വേർതിരിക്കാൻ ഒന്നിലധികം അക്കൗണ്ടുകൾ നിങ്ങളെ സഹായിക്കും

ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ ഉള്ളത് ഒരു നല്ല കാര്യമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാം. 

1) സാമ്പത്തിക കാര്യങ്ങളുടെ കാര്യക്ഷമമായ കൈകാര്യം: 

കുട്ടിയുടെ വിദ്യാഭ്യാസം, എമർജൻസി ഫണ്ട്, പ്രതിമാസ ചെലവുകൾ തുടങ്ങി  ഒരു വ്യക്തിക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. ഓരോ ലക്ഷ്യത്തിനും വെവ്വേറെ അക്കൗണ്ടുകൾ ഉള്ളത് വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി നിങ്ങളുടെ സമ്പാദ്യം നിലനിർത്താനും ട്രാക്ക് ചെയ്യാനും എളുപ്പമാക്കും. നിങ്ങളുടെ സമ്പാദ്യം തെറ്റായി ചെലവഴിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കും.

Read Also: അംബാനിക്ക് വെല്ലുവിളിയായി അദാനി; ഇന്ത്യയിൽ 3 ജിഗാ ഫാക്ടറികൾ

2) ലക്ഷ്യങ്ങൾ നേടാൻ സമ്പാദിക്കാം:

 വ്യത്യസ്‌ത ലക്ഷ്യങ്ങൾക്കായി വ്യത്യസ്‌ത അക്കൗണ്ടുകൾ ആരംഭിച്ച ശേഷം, പ്രധാന അക്കൗണ്ടിൽ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. ഉദാഹരണത്തിന്, ശമ്പളം അക്കൗണ്ടിൽ എത്തിയാൽ അത് വിവിധ ആവശ്യങ്ങൾക്കായി മാറ്റി വെക്കാനും സമ്പാദിക്കാനും മാറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാം.ഫണ്ട് ട്രാൻസ്ഫർ ഓട്ടോമേറ്റ് ആയും ചെയ്യാം.

3) വിവിധ ലക്ഷ്യങ്ങൾക്കായി സമ്പാദിക്കുമ്പോൾ വിവിധ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും ഇത് എളുപ്പമാക്കും.

4) ഒരു ഡെബിറ്റ് കാർഡിന്  പിൻവലിക്കൽ പരിധിയുണ്ട്, അടിയന്തിര സാഹചര്യങ്ങളിൽ ധാരാളം പണം പിൻവലിക്കാൻ നിങ്ങളെ അനുവദിച്ചേക്കില്ല. വ്യത്യസ്‌ത സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് നിങ്ങൾക്ക് ഒന്നിലധികം ഡെബിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യാൻ കഴിയും, അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് അവ ഉപയോഗിക്കാൻ കഴിയും.
 

click me!