20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഫലിച്ചില്ല; രണ്ടാം പാക്കേജിൽ കേന്ദ്രം ചർച്ച തുടങ്ങി

By Web TeamFirst Published Sep 7, 2020, 1:11 PM IST
Highlights

100 ദിവസം മുമ്പാണ് 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ, സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ 24 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. 

ദില്ലി: ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും സാമ്പത്തിക മേഖലയിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രാലയം രണ്ടാപാക്കേജിനെ കുറിച്ച് ആലോചന തുടങ്ങി. ചെറുകിട വ്യവസായങ്ങൾ, മധ്യവര്‍ഗം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്നതാകും രണ്ടാം പാക്കേജെന്നാണ് സൂചന. 

100 ദിവസം മുമ്പാണ് 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ, സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ 24 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. അടുത്ത പാദങ്ങളിലും  തിരിച്ചടി തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തന്നെ വിലയിരുത്തൽ. 

ആദ്യപാദത്തിൽ കാര്‍ഷിക മേഖലയിൽ നേരിട പുരോഗതി കണ്ടെങ്കിലും അടുത്ത പാദങ്ങളിൽ അത് പ്രതീക്ഷിക്കേണ്ടെന്നാണ് എസ്.ബി.ഐ സര്‍വ്വെ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാംപാക്കേജിലൂടെ മാന്ദ്യം മറികടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അടുത്ത പരീക്ഷണം. 

click me!