4 പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രം; സ്വകാര്യവല്‍ക്കരണത്തിനും നീക്കം?

Published : Oct 23, 2026, 01:25 PM IST
Indian Rupee

Synopsis

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും കൂടുതൽ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവൽക്കരണവും ബാങ്കുകളുടെ ലയനവുമാണ് പ്രധാനമായും പരിഗണിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം പുനഃക്രമീകരിക്കാനും കൂടുതല്‍ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ നാല് ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനാണ് ആലോചന. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിങ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറയുന്നതോടെ ഈ ബാങ്കുകളിലെ സ്വകാര്യനിക്ഷേപം വര്‍ധിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ മാറ്റം നടപ്പാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകളെ ഏകീകരിക്കുന്നതിനുള്ള നടപടികളില്‍ സാങ്കേതിക സംവിധാനങ്ങള്‍ തമ്മിലുള്ള പൊരുത്തം, വിവിധ പ്രദേശങ്ങളിലെ സാന്നിധ്യം, ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കും.

രണ്ട് ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുമോ?

കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് അവയുടെ എണ്ണം കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായും സൂചനയുണ്ട്. രാജ്യത്ത് മൂന്നോ നാലോ വലിയ പൊതുമേഖലാ ബാങ്കുകള്‍ മാത്രമെന്ന ദീര്‍ഘകാല ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യവല്‍ക്കരണത്തിനുള്ള സാധ്യതയുള്ള ബാങ്കുകളായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും നീതി ആയോഗ് നേരത്തേ തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.

2021- 22ലെ കേന്ദ്ര ബജറ്റില്‍ ഐഡിബിഐ ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവല്‍ക്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികള്‍ 52,878 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ പ്രമോട്ട് ചെയ്യുന്ന ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് രംഗത്തെത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിദേശത്ത് വീടും ഭൂമിയും വാരിക്കൂട്ടി ഇന്ത്യക്കാർ; വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വൻ കുതിപ്പ്!
ബ്ലിങ്കിറ്റില്‍ സെയിൽ തുടങ്ങി അഞ്ച് മിനിറ്റ്, ധിം! ദില്ലിയിൽ പൊടിപൊടിച്ച് ഐഫോണ്‍ ഡ്യുവോയുടെ കച്ചവടം