തൊഴിലാളികളുടെ സംസ്കാര ചടങ്ങുകള്‍ക്കായുളള ആനുകൂല്യം വര്‍ധിപ്പിച്ചു

By Web TeamFirst Published Mar 25, 2019, 10:12 AM IST
Highlights

പുതിയതായി സര്‍ക്കര്‍ വരുത്തിയ ഭേദഗതിക്ക് മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സംസ്കാര ചെലവുകള്‍ക്കായുളള ആനുകൂല്യം ലഭിക്കാന്‍ വരിസംഖ്യ നിബന്ധനകള്‍ ഇല്ല. 

തിരുവനന്തപുരം: ഇഎസ്ഐ പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുട‍െ മരണാനന്തര ചടങ്ങുകള്‍ക്കായുളള ആനുകൂല്യത്തില്‍ സര്‍ക്കാര്‍ വര്‍ദ്ധന വരുത്തി. സംസ്കാര ചെലവുകള്‍ക്കായി അനുവദിച്ചിരുന്ന ആനുകൂല്യം 10,000 രൂപയില്‍ നിന്ന് 15,000 രൂപയായാണ് ഉയര്‍ത്തിയത്. 

പുതിയതായി സര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്ക് മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സംസ്കാര ചെലവുകള്‍ക്കായുളള ആനുകൂല്യം ലഭിക്കാന്‍ വരിസംഖ്യ നിബന്ധനകള്‍ ഇല്ല. ജോലിയില്‍ നിന്ന് വിട്ടുപോയ ശേഷമാണ് മരിക്കുന്നതെങ്കില്‍ പോലും വ്യക്തികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. 
 

click me!